കേരള സ്റ്റോറി 2 ന് പ്രദർശനാനുമതി; സിംഗിൽ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്
screening approval of the kerala story 2

കേരള സ്റ്റോറി 2 ന് പ്രദർശനാനുമതി; സിംഗിൽ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്

Updated on

കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2 ന് പ്രദർശനാനുമതി. സിംഗിൽ ബെഞ്ചിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

സിനിമയുടെ ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജികൾ ഫയൽ ചെയ്തതെന്ന് നിർമാതാവ് കോടതിയിൽ വാദിച്ചു. കേരള സ്റ്റോറി ഒന്നാം ഭാഗം ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണെന്നും സിബിഎഫ്സി സെൻസർ സർട്ടിഫിക്കേറ്റ് നൽകിയ സിനിമയാണെന്നുമാണ് നിർമാതാക്കളുടെ വാദം.

ചില സാമൂഹിക വിപത്തുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. കേരളത്തെ അപമാനിക്കുന്നില്ല. ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും അണിയറ പ്രവർത്തകർ കോടതിയിൽ വാദിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com