"മങ്കൂട്ടത്തിന് സുഖമല്ലേ ചേച്ചി, മത്സരിക്കാത്തതിൽ നല്ല വിഷമമുണ്ടല്ലേ‍?"; സീമ ജി. നായർക്ക് പരിഹാസം

ഇപ്പോഴിതാ ഇലക്ഷനുമായി ബന്ധപ്പെട്ട് സീമ പങ്കുവച്ച് കുറിപ്പിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്
seema g nair get heavy troll after share a post about election

സീമ ജി. നായർ

Updated on

മലയാള സിനിമാ സീരിയൽ രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ആളാണ് നടി സീമ ജി. നായർ. സോഷ്യൽ മീഡിയയിലും സീമ സജീവമാണ്. പലപ്പോഴും പല അഭിപ്രായങ്ങളിലൂടെയും നിലപാടുകളിലൂടെയും വിമർശനങ്ങളും എറ്റുവാങ്ങാറുണ്ട്.

അടുത്തക്കാലത്തായി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്‍റെ പേരിൽ ധാരാളം വിമർശനങ്ങളാണ് സീമയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇലക്ഷനുമായി ബന്ധപ്പെട്ട് സീമ പങ്കുവച്ച് കുറിപ്പിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്.

"കേരളം വിധിയെഴുതുന്ന ദിവസം. അടുത്ത 5 വർഷം ആര് നമ്മളെ മുന്നോട്ട് നയിക്കണമെന്നു തീരുമാനമെടുക്കുന്ന ദിവസം. കഴിഞ്ഞു പോയതൊന്നും മറക്കാതെ വോട്ടവകാശം രേഖ പെടുത്തുക ,പ്രിയപ്പെട്ടവർ ഒരുപാടുപേർ ഇന്ന് ജനവിധി തേടുന്നു ,അവരെല്ലാം ജയിച്ചു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു ,ധാർഷ്ട്യങ്ങൾക്കും ,അഹങ്കാരങ്ങൾക്കും ഇന്ന് മറുപടികൊടുത്തില്ലേൽ നമ്മളെന്നാണ് പിന്നെ അതുകൊടുക്കുക", എന്നായിരുന്നു സീമയുടെ പോസ്റ്റ്.

ഇതിന് പിന്നാലെ കമന്‍റുകളുമായി ഒരു വിഭാ​ഗം രം​ഗത്ത് എത്തി. "മാങ്കൂട്ടം ഇല്ലാതെ പോയല്ലോ കഷ്‌ടം", "ധാർഷ്ട്യം, അഹങ്കാരം എന്നൊക്കെപ്പറഞ്ഞത് പ്രതിപക്ഷ നേതാവിനെ കുറിച്ചായിരിക്കും". നുണ..എന്ന് കൂടി കൂട്ടിച്ചേർക്കാം", "ധാർഷ്ട്യം, അഹങ്കാരം, കോഴിത്തരം, പെണ്ണ് പിടി എല്ലാത്തിനും മറുപടി കൊടുക്കാൻ പറയണം കൊച്ചമ്മ",മങ്കൂട്ടത്തിന് സുഖമല്ലേ ചേച്ചി, മത്സരിക്കാത്തതിൽ നല്ല വിഷമമുണ്ടല്ലേ‍? ഇത്തരത്തിൽ നിരവധി പരിഹാസ കമന്‍റുകളാണ് വരുന്നത്.

പോസ്റ്റിന് താഴെ നിരവദി പേർ പിന്തുണച്ചും എത്തിയിട്ടുണ്ട്. "കോൺഗ്രസ് വിജയിക്കും, നാട് നന്നാവും", "ഈ ദുർഭരണത്തിന് ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ മറുപടി നൽകാൻ", ഇപ്പോൾ "പാളിപ്പോയാൽ ഇനി 5 വർഷം കൂടി സഹിക്കേണ്ടി വരും", "യുഡിഎഫിനെ പിന്തുണയ്ക്കുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ" എന്നിങ്ങനെ നീളുന്നു മറ്റു കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com