വരനെ വെളിപ്പെടുത്തിയത് കല്യാണമണ്ഡപത്തിൽ, നടി അമൃത നായർ വിവാഹിതയായി

അമൃതയുടെ വിവാഹത്തേക്കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നെങ്കിൽ വരൻ ആരാണ് എന്ന് വെളിപ്പെടുത്തിയിരുന്നില്ല
serial actress amrita nair married

നടി അമൃത നായർ വിവാഹിതയായി

Updated on: 

ടെലിവിഷൻ താരം അമൃത നായർ വിവാഹിതയായി. ബിസിനസുകാരനായ അഖിൽ ആണ് വരൻ. ഗുരുവായൂർ അമ്പലനടയിൽവച്ചാണ് അമൃതയുടെ കഴുത്തിൽ അഖിൽ താലിചാർത്തിയത്. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വളരെ സിംപിളായാണ് അമൃത വധുവായി ഒരുങ്ങിയത്. ഇളംനീല നിറത്തിലുള്ള ബോർഡറുകളുള്ള കസവ് സെറ്റ്മുണ്ടായിരുന്നു അമൃതയുടെ വേഷം. അമൃതയുടെ വിവാഹത്തേക്കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നെങ്കിൽ വരൻ ആരാണ് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നപ്പോഴാണ് പ്രേക്ഷകർ വരന്‍റെ മുഖം കാണുന്നത്.

ഇരുവരുടെയും പ്രണയ വിവാഹമാണ്. അഖിലിനെ പരിചയപ്പെട്ടതിനെ കുറിച്ചും അമൃത തുറന്നു പറഞ്ഞു. തന്‍റെ സുഹൃത്തിന്‍റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു അഖിൽ എന്നാണ് അമൃത പറഞ്ഞത്. ഇൻസ്റ്റയിൽ വെറുതെ ഒരു ഹായ് അയച്ചതാണെന്നും ഇപ്പോൾ കല്യാണം വരെ എത്തി നിൽക്കുകയാണെന്നും അമൃത പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com