കോടികൾ വാരി 'വരവ്'; ഷാജി കൈലാസ്- ജോജു ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ അറിയാം

ആക്ഷൻ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ച
shaji kailas joju george combo varavu box office collection reports

ചിത്രത്തിൽ നിന്നും

Updated on

കമ്മിഷണർ, ആറാം തമ്പുരാൻ, എഫ്ഐആർ, നരസിംഹം എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളൊരുക്കിയ മികച്ച സംവിധായകനാണ് ഷാജി കൈലാസ്. ജോജു ജോർജിനെ നായകനാക്കി അദ്ദേഹം അടുത്തിടെ സംവിധാനം ചെയ്ത് തിയെറ്ററിലെത്തിയ ചിത്രമാണ് വരവ്.

ആക്ഷൻ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷന്‍ കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്.

ഒരാഴ്ച കൊണ്ട് വരവ് 12.71 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. ജൂലൈ 16നാണ് ചിത്രം തിയെറ്ററിൽ റിലീസ് ചെയ്തത്. ധ്രുവം ചിന്താമണി കൊലക്കേസ് അടക്കം നിരവധി ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള എ.കെ. സാജനായിരുന്നു വരവിന്‍റെ തിരക്കഥ എ‍ഴുതിയത്. ഷാജി കൈലാസ്- ജോജു കൂട്ടുകെട്ടിൽ ആദ‍്യമായെത്തിയ ചിത്രം കൂടിയാണ് വരവ്.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്‍റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഓൾഗാ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോജുവിനു പുറമെ മുരളി ഗോപി, വാണി വിശ്വനാഥ്, അർജുൻ അശോകൻ, ബാബുരാജ്, ബോബി കുര‍്യൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

logo
Metro Vaartha
www.metrovaartha.com