ഷാജി കൈലാസ് - രൺജി പണിക്കർ ടീമിന്‍റെ കമ്മീഷണർ 4K അറ്റ്മോസിൽ

ചിത്രം സുനിതാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം. മണിയാണ് നിർമിച്ചത്.
Shaji Kailas - Ranji Panicker Commissioner film  suresh gopi

ഷാജി കൈലാസ് - രൺജിപണിക്കർ ടീമിന്‍റെ കമ്മീഷണർ 4K അറ്റ്മോസിൽ

Updated on

സുരേഷ് ഗോപി എന്ന നടനെ സൂപ്പർ സ്റ്റാർ പദവിയിലേക്കു നയിച്ച ചിത്രമാണ് കമ്മീഷണർ. രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം സുനിത പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം. മണിയാണ് നിർമിച്ചത്.

ചിത്രത്തിലെ കർമധീരനും ആദർശശാലിയുമായ ഭരത് ചന്ദ്രൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണർ.

ചിത്രത്തിനു വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിന്‍റെ പ്രസക്തി വർധിപ്പിക്കുന്നു.

ചിത്രത്തോട് പ്രേക്ഷകർക്ക് ഇന്നും ഉള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ ദൃശ്യവിസ്മയങ്ങളു മായി 4K അറ്റ്മോസിൽ വീണ്ടും എത്തുകയാണ്. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം തെക്കുടൻ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4 k അറ്റ്മോസിൽ എത്തുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com