"പ്ലീസ്, ഞാൻ അഭിനയിച്ച ഒരു സിനിമയെങ്കിലും നിങ്ങൾ കാണണം": അവാർഡ് വേദിയിൽ മക്കളോട് അഭ്യർഥനയുമായി ശാലിനി

താൻ അഭിനയിച്ച സിനിമകളൊന്നും തന്‍റെ മക്കൾ കണ്ടിട്ടില്ല എന്നാണ് ശാലിനി പറയുന്നത്
shalini revealed her children never watched her movies

"പ്ലീസ്, ഞാൻ അഭിനയിച്ച ഒരു സിനിമയെങ്കിലും നിങ്ങൾ കാണണം": അവാർഡ് വേദിയിൽ മക്കളോട് അഭ്യർഥനയുമായി ശാലിനി

Updated on

ഒരുകാലത്ത് തെന്നിന്ത്യയിലെ താരസുന്ദരിയായിരുന്നു ശാലിനി. നടൻ അജിത്തുമായുള്ള വിവാഹത്തോടെയാണ് താരം അഭിനയത്തോട് വിട പറഞ്ഞത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് അഭിനയിച്ചത്. എന്നാൽ താൻ അഭിനയിച്ച സിനിമകളൊന്നും തന്‍റെ മക്കൾ കണ്ടിട്ടില്ല എന്നാണ് ശാലിനി പറയുന്നത്. ജെഎഫ്ഡബ്ല്യൂ മൂവി അവാർഡ്സിൽ വച്ചായിരുന്നു തുറന്നു പറച്ചിൽ.

തന്‍റെ സിനിമകൾ കാണാൻ എടുക്കുമെങ്കിലും മക്കൾ അത് പിന്നെയാകാം എന്ന് പറഞ്ഞ് മാറ്റിവെക്കും എന്നാണ് ശാലിനി പറയുന്നത്. താൻ അഭിനയിച്ച ഒരു സിനിമയെങ്കിലും കാണണമെന്നും വേദിയിൽവെച്ച് താരം മക്കളോട് അഭ്യർഥിച്ചു.

"എന്‍റെ മക്കൾ ഇതുവരെ എന്‍റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എപ്പോഴെങ്കിലും സിനിമ കാണാം എന്ന് പ്ലാൻ ചെയ്യുമ്പോൾ, ശരി, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞ് അവർ അത് മാറ്റിവയ്ക്കും. ഈ അടുത്ത കാലത്ത് എന്റെ മകൾ എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'അമ്മേ, അമ്മയുടെ ഒരു ഗംഭീര സിനിമയെക്കുറിച്ച് എന്‍റെ കൂട്ടുകാരി പറഞ്ഞു. അതിന്‍റെ കഥ കേട്ടിട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു, നമുക്കിത് ഒരുമിച്ച് ഇരുന്ന് കാണണം' എന്ന്. അവൾ അന്ന് നല്ല ആവേശത്തിലായിരുന്നു, ഞാനും ശരിയെന്ന് സമ്മതിച്ചു. പക്ഷേ അതും നടന്നില്ല. അവർ എന്‍റെ സിനിമയിലെ പാട്ടുകൾ കാണും എന്നല്ലാതെ അതിൽ കൂടുതൽ ഒന്നും സംഭവിക്കാറില്ല. സത്യത്തിൽ, ഈ അവസരം ഉപയോഗിച്ച് എനിക്ക് എന്‍റെ മക്കളോട് ഒരു കാര്യം പറയാനുണ്ട്. മക്കളേ, ദയവുചെയ്ത് എന്‍റെ ഒരേയൊരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?"- ശാലിനി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com