
ഈ പ്രണയദിനത്തില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ തിയറ്ററുകളില്‍ റീ റിലീസ് ചെയ്യുകയാണ്. ഷാരൂഖ് ഖാനും കജോളും, രാജും സിമ്രാനുമായി തകര്‍ത്താടിയ പ്രണയചിത്രം. ദില്‍വാലേ തിരികെ എത്തുന്നതു പത്താന്‍ തിയറ്റുകളില്‍ റെക്കോഡുകള്‍ കുറിച്ച് മുന്നേറുന്ന അവസരത്തിലും. പ്രണയനായകനില്‍ നിന്നും ആക്ഷന്‍ ഹീറോയിലേക്കു ഷാരൂഖും എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ദില്‍വാലേയുടെ റീ റിലീസിനെക്കുറിച്ചു ഷാരൂഖിന്‍റെയൊരു കമന്‍റ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
ദില്‍വാലേ തിരികെയെത്തുന്നത് അറിയിച്ചു കൊണ്ട് യഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് ഷാരൂഖിന്‍റെ കമന്‍റ്. '' അത്രയധികം കഷ്ടപ്പെട്ടാണ് ആക്ഷന്‍ ഹീറോ ആയത്. അപ്പോള്‍ രാജിനെ തിരികെ കൊണ്ടുവരുന്നു. എന്തായാലും ഞാന്‍ പത്താന്‍ കാണാനേ പോകുകയുള്ളൂ,'' ഇതായിരുന്നു ഷാരൂഖിന്‍റെ പ്രതികരണം.
ബോളിവുഡിലെകിങ് ഖാന്‍റെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. 1995ലാണ് ദില്‍വാലേ ആദ്യമായി തിയറ്ററുകളിലെത്തിയത്. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തിയറ്ററില്‍ ഓടുന്ന ചിത്രമെന്ന റെക്കോഡ് ഈ ഷാരൂഖ്-കജോള്‍ സിനിമയ്ക്കു സ്വന്തമാണ്.