സിനിമയിലെ അനന്തരാവകാശി ആരാണ്, അതിനു ഞാൻ വിരമിക്കുന്നില്ലെന്നു ഷാരൂഖ് ഖാൻ

മറ്റുള്ളവരുടെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതായിരുന്നുവെന്ന ചോദ്യത്തിനു അമിതാഭ് ബച്ചന്‍റെയൊരു സിനിമയെക്കുറിച്ചാണു ഷാരൂഖ് പറയുന്നത്
സിനിമയിലെ അനന്തരാവകാശി ആരാണ്, അതിനു ഞാൻ വിരമിക്കുന്നില്ലെന്നു ഷാരൂഖ് ഖാൻ

ബോളിവുഡിന്‍റെ മക്കൾ തലമുറ വെള്ളിത്തിരയിൽ സ്ഥാനം പിടിക്കുന്നതും വാഴുന്നതും വീഴുന്നതും പതിവാണ്.  അതുകൊണ്ടു തന്നെ മക്കളിൽ ആരാണു സിനിമയിലേക്കെത്തുക എന്ന ചോദ്യം എപ്പോഴുമുണ്ടാകും. ഷാരൂഖിനോടും അത്തരമൊരു ചോദ്യവുമായി ആരാധകൻ രംഗത്തെത്തി. സിനിമയിൽ അനന്തരാവകാശി ആരായിരിക്കുമെന്നായിരുന്നു ചോദ്യം. അതിനു ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലല്ലോ എന്നായിരുന്നു കിങ് ഖാന്‍റെ രസകരമായ മറുപടി. സാമൂഹിക മാധ്യമങ്ങളിൽ ആസ്ക് എസ്ആർകെ എന്ന സെഷന്‍റ ഭാഗമായിട്ടാണു ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്.

മറ്റുള്ളവരുടെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതായിരുന്നുവെന്ന ചോദ്യത്തിനു അമിതാഭ് ബച്ചന്‍റെയൊരു സിനിമയെക്കുറിച്ചാണു ഷാരൂഖ് പറയുന്നത്. അമർ അക്ബർ ആന്‍റണി സിനിമയിലെ അമിതാഭ് ബച്ചൻ സീനിനെക്കുറിച്ചായിരുന്നു ഷാരൂഖിന്‍റെ പരാമർശം. 

2018-ൽ സീറോ എന്ന സിനിമയ്ക്കു ഒരു പ്രേക്ഷകനെ പോലെ എല്ലാ സിനിമകളും കണ്ടിരുന്നുവെന്നു ഷാരൂഖ് പറഞ്ഞു. ഒരു ഫിലിം മേക്കറായല്ല, ഒരു സാധാരണക്കാരനെ പോലെയാണു സിനിമകൾ കണ്ടതും, മനസിലാക്കിയതും. പത്താന്‍റെ വിജയത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ഷാരൂഖിന്‍റെ ഈ മറുപടി. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com