
മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ നായകനായെത്തുന്ന 'ജവാൻ' സിനിമയുടെ റിലീസ് തിയതി നീട്ടി. ചിത്രം സെപ്റ്റംബർ 7ന് തിയെറ്ററുകളിലെത്തും. ജൂൺ 2 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഷാരൂഖ് ഖാന്‍റെ ഈ വർഷത്തെ രണ്ടാമത്തെ ചിത്രമാണ് ജവാൻ.
ഷാരൂഖ് ഖാനും ഭാര്യയും ചിത്രത്തിന്‍റെ നിർമാതാവുമായ ഗൗരി ഖാനും ചേർന്നാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചത്. ബ്ലോക് ബ്ലസ്റ്റർ തമിഴ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആറ്റ്ലീ ക്കൊപ്പമുള്ള ഷാരൂഖിന്‍റെ ആദ്യ ചിത്രമാണ് ജവാൻ. ഹിന്ദി, തിമിഴ്, തെലുങ്കു ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നയൻ താരയും വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.