Entertainment
'ശേഷം മൈക്കിൽ ഫാത്തിമ' ടീസർ എത്തി | Video
നവാഗതനായ മനു സി. കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ കല്യാണി പ്രിയദർശനാണ് ടൈറ്റിൽ റോളിൽ
നവാഗതനായ മനു സി. കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തു. സിനിമയിൽ കല്യാണി പ്രിയദർശനാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. മലബാറിലെ ഫുട്ബോൾ കമന്‍റേറ്ററാണ് കല്യാണി അവതരിപ്പിക്കുന്ന ഫാത്തിമ എന്ന കഥാപാത്രം.
ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രം, തെന്നിന്ത്യയിലെ സ്റ്റാർ മ്യൂസിക് ഡയറക്റ്റർ അനിരുദ്ധിന്‍റെ മലയാളത്തിലെ ഗായകനായുള്ള അരങ്ങേറ്റം കൂടിയാണ്.