"വേദനിപ്പിച്ചെങ്കിൽ മാപ്പ്''; വിൻസിയോട് ഷൈൻ ടോം ചാക്കോ

സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ
shine tom chacko apologized vincy

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്

Updated on

തൃശൂർ: നടി വിൻസിയോട് മാപ്പു ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ. മനഃപൂർവം ചെയ്തതല്ലെന്നും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും ഷൈൻ പറഞ്ഞു. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഇരുവരും ഒരേ വേദിയിലെത്തുന്നത്. സൂത്രവാക്യം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷൈൻ പരസ്യമായി വിൻസിയോട് മാപ്പു ചോദിച്ചത്.

വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നു. നമ്മൾ പറയുന്ന കാര്യങ്ങൾ അഞ്ചു പേരും അഞ്ച് തരത്തിലാവും എടുക്കുക. ആളുകളെ ഓരോ നിമിഷവും രസിപ്പിക്കുക എന്ന ഉദേശത്തോടെ തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എല്ലാവരും ഒരേ പോലെയല്ലല്ലോ എന്നും അത് എനിക്ക് പലപ്പോഴും മനസിലായിട്ടില്ലെന്നും ഷൈൻ വിൻസിയോട് പറഞ്ഞു.

കാര്യങ്ങളെല്ലാം ഷൈൻ സമ്മതിക്കുന്നുണ്ട്. ഇത് കാണുമ്പോൾ ഷൈനിനോട് ബഹുമാനമുണ്ടെന്നുമായിരുന്നു വിൻസിയുടെ പ്രതികരണം. താനും പെർഫെക്‌ടായ ആളൊന്നുമല്ല. അനാവശ്യമായി ഷൈനിന്‍റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ തനിക്കുണ്ടെന്നും അത് ഒരു കുറ്റബോധമായി തന്നെ നിലനിൽക്കുമെന്നും വിൻസിയുടെ പ്രതികരണം.

അതിന് മറുപടിയായി തന്‍റെ കുടുംബത്തിന് ഇത് മനസിലാവുമെന്നും അവർക്കും പെൺമക്കളുള്ളതല്ലെയെന്നും ഷൈൻ പറഞ്ഞു. സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com