"വഴക്കിടാൻ പോലും ആരും ഇല്ലാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം"; ഷൈൻ ടോം ചാക്കോ

"എപ്പോഴും സമാധാനവും സന്തോഷവും മാത്രമല്ല, പങ്കുവയ്ക്കപ്പെടുന്നത്. വാശി, വൈരാ​ഗ്യം, ദേഷ്യം അത് പങ്കുവയ്ക്കാനാണ് നമുക്ക് ലോകത്ത് ആളില്ലാത്തത്"
shine Tom Chacko talks about his life lesson

shine Tom Chacko

Updated on: 

വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷൈനിന്‍റെ പ്രതികരണം.

കുടുംബത്തോടെ കൊച്ചിയിലേക്ക് മാറിയെന്നും മമ്മി ഇപ്പോഴും തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും ഷൈൻ പറഞ്ഞു. അത് ചിലപ്പോ മെസേജിലൂടെയോ കോളിലൂടെയോ ഒക്കെയാവാം. അവർക്കത് നിർബന്ധമാണ്. അവർക്ക് എനർജറ്റിക്കായിട്ടിരിക്കാൻ അത് വേണം.

വഴക്കാണെങ്കിൽ, വഴക്കാളിയായിട്ടാണെങ്കിലും എനർജറ്റിക് ആയിട്ട് നിൽക്കുമല്ലോ. വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം. എപ്പോഴും സമാധാനവും സന്തോഷവും മാത്രമല്ല, പങ്കുവയ്ക്കപ്പെടുന്നത്. വാശി, വൈരാ​ഗ്യം, ദേഷ്യം അത് ഷെയർ ചെയ്യാനാണ് നമുക്ക് ലോകത്ത് ആളില്ലാത്തത്. താൻ അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് അമ്മയോടായി ഷൈൻ പറഞ്ഞു. ധൂമകേതു എന്ന ചിത്രമാണ് ഷൈനിന്‍റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.