''മോഹൻലാൽ അല്ലാതൊരു നാച്ചുറൽ ആക്റ്റർ'', ആറാട്ടണ്ണന് ശിവ രാജ്കുമാർ കൊടുത്തത് അപ്രതീക്ഷിത മറുപടി

ഇന്ത്യയിൽ ഏറെയും മെതേഡ് ആക്റ്റർമാരാണുള്ളത്. മോഹൻലാലിനെപ്പോലൊരു നാച്ചുറൽ ആക്റ്ററെ വേറെ ചൂണ്ടിക്കാണിക്കാനുണ്ടോ എന്നായിരുന്നു സന്തോഷ് വർക്കിക്ക് ശിവ രാജ്കുമാറിനോടു ചോദിക്കാനുള്ളത്
Shiva Rajkumar reply to Arattannan stuns audinece

ശിവ രാജ്കുമാർ, സന്തോഷ് വർക്കി

Updated on

45 എന്ന കന്നഡ സിനിമയുടെ കൊച്ചിയിലെ ടീസർ ലോഞ്ചും പ്രൊമോഷനും നടക്കുന്ന വേദി. ശിവ രാജ്കുമാറും ഉപേന്ദ്രയും അടക്കം കന്നഡ സൂപ്പർ താരങ്ങൾ. സദസിൽ എഴുന്നേറ്റുനിന്ന് ചോദ്യം ചോദിക്കാൻ മൈക്ക് വാങ്ങുന്നത് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി.

ഇംഗ്ലിഷിലാണ് സംസാരം. ഇന്ത്യയിൽ ഏറെയും മെതേഡ് ആക്റ്റർമാരാണുള്ളത്. മോഹൻലാലിനെപ്പോലൊരു നാച്ചുറൽ ആക്റ്ററെ വേറെ ചൂണ്ടിക്കാണിക്കാനുണ്ടോ എന്നായിരുന്നു സന്തോഷ് വർക്കിക്ക് ശിവ രാജ്കുമാറിനോടു ചോദിക്കാനുള്ളത്.

ചോദ്യം വ്യക്തമാകാത്തതിനാൽ അവതാരക ആവർത്തിച്ചു. ശിവ രാജ്കുമാർ ഒട്ടൊന്നാലോചിച്ച ശേഷം ഒറ്റ പേര് മുന്നിലേക്കിട്ടു- പ്രതാപ് പോത്തൻ!

സദസിൽ ആരും പ്രതീക്ഷിക്കാത്ത ഉത്തരം. ചോദ്യകർത്താവ് തീരെ പ്രതീക്ഷിക്കാത്ത ഉത്തരം. പ്രകാശ് രാജിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായി അടുത്ത ചോദ്യം. തന്‍റെ അഭിപ്രായത്തിൽ പ്രകാശ് രാജ് നാച്ചുറൽ ആക്റ്റർ അല്ല, മെതേഡ് ആക്റ്ററാണ് എന്നായിരുന്നു ശിവ രാജ്കുമാറിന്‍റെ മറുപടി.

കൂടുതൽ പേരുകൾ കേൾക്കാൻ ചോദ്യകർത്താവ് ആഗ്രഹിക്കുന്നു എന്നു തോന്നിയിട്ടാവാം, കമൽ ഹാസന്‍റെ പേര് കൂടി അദ്ദേഹം എടുത്തു പറഞ്ഞു. എന്നാൽ, കമൽ ഹാസനും മെതേഡ് ആക്റ്ററാണെന്നായി സന്തോഷ് വർക്കി. സ്പൊണ്ടേനിയസ് ആക്റ്റിങ് സാധിക്കുന്നവരെക്കുറിച്ചാണ് തനിക്കറിയേണ്ടതെന്നും അദ്ദേഹം പറയുന്നു. ഏതു തരത്തിലുള്ള റോളും അനായാസം ചെയ്യാൻ സാധിക്കുന്നതിനാൽ കമൽ ഹാസനെ താൻ ആ ഗണത്തിലാണ് പരിഗണിക്കുന്നതെന്ന് ശിവ രാജ്കുമാറും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com