"പേടിക്കേണ്ട ബേബി, നമ്മുടെ കൈയിൽ എല്ലാ തെളിവുകളുമുണ്ട്": ഷിയാസിന് പിന്തുണയുമായി ഭാര്യ

ഷിയാസ് പങ്കുവെച്ച വിശദീകരണ വിഡിയോയ്ക്ക് താഴെ ഭർത്താവിനെ പിന്തുണച്ചുകൊണ്ട് ദർഫ കമന്‍റ് ചെയ്യുകയായിരുന്നു
shiyaz kareem's wife support him on sexual allegation

ഷിയാസ് കരീമും ഭാര്യ ദർഫയും

Updated on

ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ ലൈംഗികാരോപണം ഉയർന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഷിയാസിന് പിന്തുണയുമായി ഭാര്യ ദർഫ രംഗത്തെത്തിയിരിക്കുകയാണ്. ഷിയാസ് പങ്കുവെച്ച വിശദീകരണ വിഡിയോയ്ക്ക് താഴെ ഭർത്താവിനെ പിന്തുണച്ചുകൊണ്ട് ദർഫ കമന്‍റ് ചെയ്യുകയായിരുന്നു. എല്ലാ തെളിവുകളും നമ്മുടെ കൈയിലുണ്ടെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് ദർഫ കുറിച്ചത്.

പേടിക്കേണ്ട ബേബി, നമ്മുടെ കൈയിൽ എല്ലാ തെളിവുകളുമുണ്ട്. നമുക്ക് മുന്നോട്ട് പോകാം- ദർഫ കമന്‍റ് ചെയ്തു. ഷിയാസിന്‍റേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തേക്കുറിച്ചും ദർഫ പ്രതികരിച്ചു. വിവിധയിടങ്ങളിൽ നിന്ന് എടുത്ത് കൂട്ടിയോജിപ്പിച്ചതാണ് ശബ്ദസന്ദേശം എന്നാണ് ദർഫ കുറിച്ചത്. കൂടാതെ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരേ ദർഫ ഇൻസ്റ്റഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

editorial

പരാതിക്കാരിയായ സ്ത്രീക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദർഫ രൂക്ഷമായി പ്രതികരിച്ചത്. ഇവർക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാണ് ദർഫ കുറിപ്പ് ആരംഭിച്ചത്. തനിക്ക് ആരുമില്ലെന്നും ഷിയാസ് മൂത്ത മകനെപ്പോലെയും ഞാൻ അവരുടെ മകളെപ്പോലെയുമാണ് എന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. സ്വന്തം കഴിവുകൊണ്ടു വേണം ഫെയ്മസ് ആവാൻ അല്ലാതെ മറ്റൊരാളുടെ പെടലിക്ക് തൂങ്ങിയാവരുത്. ഷുഗറും, പ്രഷറുമല്ലാതെ നിങ്ങള്‍ക്ക് വേറൊന്നുമില്ലല്ലോ. എന്തായാലും നന്നായിട്ടുണ്ട്. ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്‌കര്‍ ആയിട്ട് വെച്ചോ, പാവം കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല. പീഡനം ആസ്വദിച്ച് നമ്മുടെ കൂടെ എല്ലായിടത്തും വന്നു നടന്ന ഇവർക്ക് ഇപ്പോൾ പാവം കല്യാണം കഴിഞ്ഞത് പോലും അറിയില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്.- എന്നാണ് ദർഫ കുറിച്ചത്.

logo
Metro Vaartha
www.metrovaartha.com