
സജു വർഗീസിന്‍റെ "രാമഴവില്ല്" ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു
അസിസ്റ്റന്‍റ് ഡയറക്ടറായും നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനുമായും പ്രശ്സ്തി നേടിയ സജു വർഗീസിന്‍റെ പുതിയ ഹ്രസ്രചിത്രം രാമഴവില്ലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. സജു വർഗീസ് തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. അമെരിക്ക പശ്ചാത്തലമാക്കിയാണ് ഹ്രസ്വ ഫിലിമിന്‍റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.
ഫിലിപ്പ് തോമസ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്."അക്കരക്കാഴ്ചകൾ" എന്ന വെബ് സീരീസിലൂടെയും,നിരവധി സിനിമകളിലൂടെയും, ഷോർട്ട് ഫിലിമുകളിലൂടെയും ലോക മലയാളികളുടെ മുഴുവൻ ശ്രദ്ധ നേടുകയും ചെയ്ത, അമെരിക്കൻ മലയാളികളുടെ അഭിമാന കലാകാരൻ ജോസുകുട്ടി വലിയകല്ലുങ്കൽ ആണ് ചിത്രത്തിലെ നായക വേഷം അണിയുന്നത്.
ട്രൈസ്റ്റേറ്റ് ഏരിയായിൽ അറിയപ്പെടുന്ന നർത്തകിയും, ലാസ്യ ഡാൻസ് അക്കാദമിയിലൂടെ നിരവധി കുട്ടികൾക്ക് നാട്യകല അഭ്യസിപ്പിക്കുകയും, ആരോഗ്യ സേവന രംഗത്തെ നിറസാന്നിധ്യവും, സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കഴിവ് തെളിയിക്കുകയും ചെയ്ത, ആശ അഗസ്റ്റിൻ നായികയുമായി അഭിനയിക്കുന്നു.
മികച്ച സംഘാടകനും, ഫോമ എന്ന ദേശീയ സംഘടനയുടെ വൈസ് പ്രസിഡണ്ടും, "ശുക്രൻ" എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് ചുവടുവക്കുകയും ചെയ്ത ഷാലു പുന്നൂസും, കേരളത്തിലും, അമെരിക്കയിലും ഹാസ്യരസപ്രധാനമായ നിരവധി വേഷങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ച്, കാണികളുടെ പ്രശംസ ഏറ്റുവാങ്ങിയ ഫിലഡൽഫിയായിലെ അതുല്യ കലാകാരൻ ജോർജ്ജുകുട്ടി ജോർജ്ജും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
കെസിയ വിഷ്വൽ യുഎസ്എ അവതരിപ്പിക്കുന്ന "രാമഴവില്ല്", ക്യാമറ, സംവിധാനം - സജു വർഗീസ്, കഥ, തിരക്കഥ, സംഭാഷണം - ഫിലിപ്പ് തോമസ്, പി.ആർ.ഒ - അയ്മനം സാജൻ. ചിത്രീകരണം പൂർത്തിയായ രാമഴവില്ല് ഉടൻ പ്രേഷകരുടെ മുമ്പിലെത്തും.