ശ്രേയ ഘോഷാൽ അങ്കമാലിയിൽ പാടും

ഡിസംബർ 23ന് അഡ്‌ലക്സ് കൺവൻഷൻ സെന്‍ററിൽ കൺസേർട്ട്
ഔദ്യോഗിക ലോഗോ പ്രകാശനത്തിനു ശേഷം ശീമാട്ടി സിഇഒ ബീന കണ്ണനും മകൻ വിഷ്ണു റെഡ്ഡിയും നടി ദീപ്തി സതിയോടൊപ്പം.
ഔദ്യോഗിക ലോഗോ പ്രകാശനത്തിനു ശേഷം ശീമാട്ടി സിഇഒ ബീന കണ്ണനും മകൻ വിഷ്ണു റെഡ്ഡിയും നടി ദീപ്തി സതിയോടൊപ്പം.

കൊച്ചി: ശ്രേയ ഘോഷാലിന്‍റെ നേതൃത്വത്തിൽ ലോകമെങ്ങും സംഘടിപ്പിച്ചു വരുന്ന ഓൾ ഹാർട്ട്സ് ടൂർ കൊച്ചിയിലേക്കും. സമൂഹമാധ്യമം വഴി കേരളത്തിന്‍റെ വാനമ്പാടി കെ.എസ്. ചിത്രയാണ് ശ്രേയ ഘോഷാലിന്‍റെ ഓൾ ഹാർട്ട്സ് ടൂർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

റെഡ് എഫ് എമ്മിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൺസേർട്ട് ജനങ്ങൾക്കായി അവതരിപ്പിക്കുന്നത് ഫെഡറൽ ബാങ്കും ശീമാട്ടിയും ചേർന്നാണ്. കൺസെർട്ടിന്‍റെ ഒഫീഷ്യൽ ലോഞ്ച് ശീമാട്ടി ഷോറൂമിൽ വച്ച് ശീമാട്ടി സിഇഒ ബീന കണ്ണനും നടി ദീപ്തി സതിയും ചേർന്ന് നിർവഹിച്ചു.

ശബ്ദമാധുര്യം കൊണ്ട് ഓരോ മലയാളികളുടെയും മനസിലിടം പിടിച്ച ഗായികയാണ് ശ്രേയ ഘോഷാൽ. 'വിട പറയുകയാണോ' എന്ന ആദ്യ മലയാള ഗാനം മുതൽ ഈയിടെ സോഷ്യൽ മീഡിയ തരംഗമായ 'കലാപകാരാ' വരെ ശ്രേയ ഘോഷാൽ മലയാളികളെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

കുട്ടിക്കാലത്ത് റിയാലിറ്റി ഷോ വഴി സംഗീത ലോകത്തേക്ക് കടന്നു വന്ന ശ്രേയ ഘോഷൽ അന്നുതന്നെ കേൾവിക്കാർക്കെല്ലാം വിസ്മയമായിരുന്നു. പിന്നീട് തന്‍റെ ആദ്യ ഗാനത്തിനു തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ശ്രേയ ഘോഷാൽ കരസ്ഥമാക്കി.

ഡിസംബർ 23ന് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്‍ററിൽ കൺസേർട്ട് അരങ്ങേറും. പേറ്റിഎം ഇൻസൈഡർ മുഖേന ടിക്കറ്റുകൾ കരസ്ഥമാക്കാം. ഏർലി ബേർഡ് ഓഫർ വഴി കുറഞ്ഞ നിരക്കിലും ടിക്കറ്റുകൾ ലഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com