മോഹൻലാൽ ഭാഗമായ ട്രാഫിക് ബോധവത്കരണ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു| Video

ചിത്രത്തിന്‍റെ യുട്യൂബ് റിലീസ് മോഹൻലാൽ, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്‍റലിസ്റ്റ് ആദി തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.
മോഹൻലാൽ ഭാഗമായ ട്രാഫിക് ബോധവത്കരണ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു| Video
Updated on

മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ ഭാഗമായ ട്രാഫിക് ബോധവത്കരണ ഹ്രസ്വചിത്രം ശുഭയാത്ര ശ്രദ്ധേയമാകുന്നു. കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും - സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രമാണ് "ശുഭയാത്ര". ചിത്രത്തിന്‍റെ യുട്യൂബ് റിലീസ് മോഹൻലാൽ, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്‍റലിസ്റ്റ് ആദി തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.

'സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല',10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്‍റെ ഇതിവൃത്തവും. വൈഗ.കെ. സജീവ്, ഗോഡ്സൺ, ഷിഖിൻ, നസീർ, അൻവേഷ്, ആതിര ടി.വി. അബിൻ, വിഘ്നേഷ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. Mg

അൽഫാസ് ജഹാംഗീർ ആണ് ക്യാമറ, വിഘ്നേഷ് ഷിജു എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ഇതിനകം ആയിരക്കണക്കിന് പേർ ഹ്രസ്വചിത്രം കണ്ടു കഴിഞ്ഞു.

Trending

No stories found.

Latest News

No stories found.