
ശുക്രൻ ഫുൾ പായ്ക്കപ്പ്
റൊമാന്‍റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഫുൾ പായ്ക്കപ്പായി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. ജീസിനിമാസ്, എസ്കെജി ഫിലിംസ്, നിൽ സിനിമാസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ നിർമാതാക്കൾ - ജീമോൻ ജോർജ്, ഷാജി.കെ. ജോർജ്, നീൽസിനിമാസ് എന്നിവരാണ്.
ഷിജു ടോം, ഗിരീഷ് പാലമൂട്ടിൽ, ദിലീപ് റഹ് മാൻ, സഞ്ജു നെടുംകുന്നേൽ എന്നിവരാണ് കോ - പ്രൊഡ്യൂസേർസ്. കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹൃത്തുക്കൾ ഒരേ ലക്ഷ്യം നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാന്‍റിക്ക് ഹ്യൂമർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആദ്യാ പ്രസാദാണ് നായിക.
കോട്ടയം നസീർ, ടിനി ടോം, അശോകൻ, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ബിനു തൃക്കാക്കര, മാലാ പാർവ്വതി, റിയസ് നർമ്മകല, തുഷാര പിള്ള, ദിവ്യാ എം. നായർ, ജയക്കുറുപ്പ്, ജീമോൻ ജോർജ്, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുൽ കല്യണിന്‍റേതാണ് തിരക്കഥ. ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ. സംഗീതം - സ്റ്റിൽജു അർജുൻ. പശ്ചാത്തല സംഗീതം - സിബി മാത്യു അലക്സ്.