ശ്വേത മേനോൻ 'അമ്മ' അധ്യക്ഷ; താരസംഘടനയുടെ ആദ്യ വനിതാ പ്രസിഡന്‍റ്

താരസംഘടനയുടെ തലപ്പത്ത് നാല് വനികൾ‌; ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു.
Shweta Menon elected as AMMA president

കുക്കു പരമേശ്വർ | ശ്വേത മേനോൻ

Updated on

കൊച്ചി: വാശിയേറിയ പോരാട്ടത്തിനൊടുവിൽ താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ചിത്രത്തിലെ തന്നെ ആദ്യ വനിതാ പ്രസിഡന്‍റാണ് ശ്വേത. നടന്‍ ദേവനെ തോൽപ്പിച്ചാണ് ശ്വേതയുടെ വിജയം.

കുക്കു പരമേശ്വരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തതോടെ സംഘടനയുടെ തലപ്പത്തെ പ്രധാന സ്ഥാനങ്ങളിലെല്ലാം സ്ത്രീകളായി.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ലക്ഷ്മിപ്രിയ വിജയിച്ചു. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ട്രഷറർ സ്ഥാനത്തേക്കു ജയിച്ച ഉണ്ണി ശിവപാലാണ് പ്രധാന ഭാരവാഹികളിലെ ഏക പുരുഷൻ.

ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ ആകെ 298 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 357 പേരായിരുന്നു വോട്ട് ചെയ്തത്.

കഴിഞ്ഞ തവണ 70% ആയിരുന്നു പോളിങ്. എന്നാൽ‌, ഇത്തവണ കടുത്ത മത്സരം നടന്നിട്ടും ആകെ 58% ആണ് ഇത്തവണത്തെ പോളിങ് ശതമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com