'അമ്മ' തെരഞ്ഞെടുപ്പ്: സിദ്ദിഖ് ജനറൽ സെക്രട്ടറി, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്‍റുമാർ

ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു.
സിദ്ദിഖ്
സിദ്ദിഖ്

കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖ് വിജയിച്ചു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരേ മത്സരിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല എന്നിവരും ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു.

337 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പു ഫലം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സംഘടനാ പ്രസിഡന്‍റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അമ്മയുടെ 11 അംഗ എക്സിക്യൂട്ടീവിലേക്ക് 12 പേരാണ് മത്സരിച്ചത്. ആകെയുള്ള ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം എന്നും സംഘടനയുടെ നിയമത്തിൽ ഉണ്ട്. വിദേശത്തായതിനാൽ മമ്മൂട്ടി വോട്ടു രേഖപ്പെടുത്തിയില്ല.

Trending

No stories found.

Latest News

No stories found.