"ഹൃദയം നിറഞ്ഞു"; സിദ്ധാർഥ്-കിയാര താരദമ്പതികൾക്ക് പെൺകുഞ്ഞ്

2023ലാണ് ഇരുവരും വിവാഹിതരായത്

ന്യൂഡൽഹി: സിദ്ധാർഥ് മൽഹോത്ര- കിയാര അദ്വാനി താരദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് കുഞ്ഞ് പിറന്നതായി കിയാരയും സിദ്ധാർഥും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണ്. ഞങ്ങളുടെ ഹൃ‌ദയങ്ങൾ നിറഞ്ഞു, ലോകം എന്നെന്നേക്കുമായി മാറുന്നു എന്നാണ് കുഞ്ഞിനെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചു കൊണ്ട് കിയാരയും സിദ്ധാർഥും കുറിച്ചിരിക്കുന്നത്. 33 കാരിയായ കിയാര ഫെബ്രുവരിയിലാണ് ഗർഭിണിയായത്. 2023ലാണ് ഇരുവരും വിവാഹിതരായത്.

2021ൽ പുറത്തിറങ്ങിയ ഷേർഷാ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായത്. യഷിന്‍റെ ടോക്സിക്, ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ എന്നിവർ ഒന്നികകുന്ന വാർ 2 എന്നിവയാണ് കിയാരയുടേതായി പുറത്തു വരാനൊരുങ്ങുന്ന ചിത്രങ്ങൾ. ജാൻവി കപൂറിനൊപ്പമുള്ള പരംസുന്ദരിയാണ് സിദ്ധാർഥിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com