നെഗറ്റിവ് റിവ്യൂ ഇഷ്ടം പോലെ; പക്ഷേ, സിക്കന്ദർ 200 കോടി ക്ലബ്ബിൽ

ഈ വർഷം ഇറങ്ങിയ ഇന്ത്യൻ സിനിമകളുടെ കളക്ഷൻ റെക്കോഡിൽ രണ്ടാം സ്ഥാനത്ത് എമ്പുരാൻ
Sikandar box office collection

സിക്കന്ദർ 200 കോടി ക്ലബ്ബിൽ

Updated on

മുംബൈ: സിനിമ മോശമാണെന്ന റിവ്യൂ ധാരാളമായി പ്രചരിക്കുന്നുണ്ടെങ്കിലും എ.ആർ. മുരുകദാസ് - സൽമാൻ ഖാൻ ടീമിന്‍റെ സിക്കന്ദർ 200 ക്ലബ്ബിൽ ഇടം പിടിച്ചു. റിലീസ് ചെയ്ത് ഒമ്പതാം ദിവസമാണ് ആഗോള കളക്ഷനിലെ സുപ്രധാന നേട്ടം. സൽമാൻ ഖാന്‍റെ സിനിമകളുടെ ആദ്യ ദിവസങ്ങളിൽ കിട്ടാറുള്ള ആവേശകര പ്രതികരണങ്ങളുടെ അഭാവത്തിലും ഇതു സാധ്യമായത് അണിയറ പ്രവർത്തകർക്ക് ആശ്വാസം പകരുന്നു.

തിങ്കളാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ 2.48 കോടി രൂപയും ആഗോളതലത്തിൽ ഒരു കോടി രൂപയും കളക്റ്റ് ചെയ്തെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. സ്വതന്ത്ര ഏജൻസികളുടെ കണക്കിലും ഏറെക്കുറെ ഇതേ കളക്ഷൻ തന്നെയാണ് കണക്കാക്കിയിട്ടുള്ളത്.

ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിലൊന്നാണ് സിക്കന്ദർ. 800 കോടി കളക്റ്റ് ചെയ്ത ഛാവയാണ് മുന്നിൽ. 257 കോടി നേടിക്കഴിഞ്ഞ എൽ2 എമ്പുരാൻ രണ്ടാം സ്ഥാനത്തുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com