മരിക്കുന്നതിന് തൊട്ടു മുൻപേ സിൽക് സ്മിത അവരോട് സംസാരിച്ചു, പക്ഷേ...; ഇപ്പോഴും തുടരുന്ന ദുരൂഹത

തനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും തനിക്കരികിലേക്ക് വരുമോ എന്നുമായിരുന്നു സ്മിത ചോദിച്ചത്.
Silk Smitha spoke to them just before she died, but...; the mystery that still persists

സിൽക്ക് സ്മിത

Updated on

തെന്നിന്ത്യയെ മുഴുവൻ നടുക്കിക്കൊണ്ടാണ് സിൽക്ക് സ്മിതയുടെ മരണവാർത്ത പുറത്തു വന്നത്. സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം മുപ്പത്തഞ്ചാം വയസിലാണ് ജീവനൊടുക്കിയത്. അതിനു തൊട്ടു മുൻപത്തെ രാത്രിയിൽ സ്മിത തന്‍റെ അടുത്ത സുഹൃത്തുക്കളായ രണ്ടു പേരുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിൽ ആദ്യത്തെയാൾ നടി അനുരാധയായിരുന്നു. തനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും തനിക്കരികിലേക്ക് വരുമോ എന്നുമായിരുന്നു സ്മിത ചോദിച്ചത്.

എന്നാൽ ആ രാത്രിയിൽ മക്കൾ ഒറ്റയ്ക്കായിരുന്നതു കൊണ്ട് അനുരാധയ്ക്ക് വരാൻ സാധിച്ചില്ല. അടുത്ത ദിവസം വന്നാൽ മതിയോ എന്ന ചോദ്യത്തിന് സ്മിത മതിയെന്ന് മറുപടി നൽകിയിരുന്നുവെന്ന് പിന്നീട് അനുരാധ വെളിപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ ഗ്ലാമർ താരങ്ങളായിരുന്നു സിൽക് സ്മിതയും അനുരാധയും.

അതിനു ശേഷം നടൻ രവി ചന്ദ്രനുമായും സ്മിത ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ കണക്റ്റിവിറ്റിയിൽ വന്ന പ്രശ്നങ്ങൾ മൂലം ഇരുവർക്കും സംസാരിക്കാൻ സാധിച്ചില്ല. തൊട്ടു പിറ്റേ ദിവസമാണ് സ്മിത മരണപ്പെട്ട വാർത്ത പുറത്തു വന്നത്. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. എന്തായിരുന്നു സ്മിതയ്ക്ക് സുഹൃത്തുക്കളോട് പറയാൻ ഉണ്ടായിരുന്നതെന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com