'എല്ലാ വീട്ടിലും ഒരു അമ്മു വേണോ?': തന്റെ ജീവിതത്തിൽ വേണമെന്ന് സിന്ധു കൃഷ്ണ

'എന്നെയും എന്റെ കുഞ്ഞുങ്ങളെയും അറിയാവുന്നവർക്ക് എല്ലാമറിയാം'
Sindhu Krishna on family row, defends Ahaana krishna

സിന്ധു കൃഷ്ണയും അഹാന കൃഷ്ണയും

Updated on

അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു നടി അഹാന കൃഷ്ണയുടെ കുടുംബത്തിലെ പ്രശ്നങ്ങൾ. സിന്ധുകൃഷ്ണയുടെ അമ്മയുമായി ബന്ധപ്പെട്ടായിരുന്നു വിവാ​ദങ്ങൾ. പിന്നാലെ അഹാനയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമായിരുന്നു. ഇപ്പോൾ വിവാദത്തിൽ പ്രതികരണവുമായി സിന്ധു കൃഷ്ണ രം​ഗത്തെത്തിയിരിക്കുകയാണ്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും എന്നാൽ അതിൽ വലിയ വിശദീകരണം നൽകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും സിന്ധു കൃഷ്ണ പറയുന്നു.

ഞാനീ പിടിച്ചുകൊണ്ടുനിൽക്കുന്ന മൊബൈലിനകത്ത് ഇതിനെല്ലാമുള്ള തെളിവുണ്ട്. അതൊന്നും പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായി ഞങ്ങളെ അറിയുന്ന എല്ലാവർക്കും ഇതൊക്കെ അറിയാം. ഇത് ഒരു ദിവസം കൊണ്ട് സംഭവിച്ച കാര്യമല്ല. എന്നെയും എന്റെ കുഞ്ഞുങ്ങളെയും അറിയാവുന്നവർക്ക് എല്ലാമറിയാം. അവർക്കൊക്കെ ഞങ്ങളെ അറിയാവുന്നിടത്തോളം പൊതുജനം പറയുന്നത് കാര്യമാക്കുന്നില്ല. ഞാനെന്തെങ്കിലും എന്റെ മാതാപിതാക്കൾക്കു വേണ്ടി ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കണക്കു പറയേണ്ട കാര്യമില്ല.- സിന്ധു കൃഷ്ണ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ചർച്ചയായ എല്ലാ വീട്ടിലും ഒരു അമ്മു വേണം എന്ന മോട്ടോയെക്കുറിച്ചും സിന്ധു പറഞ്ഞു. കുടുംബത്തിനു വേണ്ടിയും തന്റെ മാതാപിതാക്കൾക്കു വേണ്ടിയും അമ്മു പലതും ചെയ്യുന്നതുകണ്ട് ഇങ്ങോട്ടുവന്ന് പലരും പറഞ്ഞ കാര്യമാണ് ഇതെന്നും അല്ലാതെ തങ്ങളായി ഉണ്ടാക്കിയത് അല്ല എന്നുമാണ് സിന്ധു പറയുന്നത്. മറ്റ് വീടുകളില്‍ അമ്മു വേണോ വേണ്ടയോ എന്നത് എനിക്കറിയില്ല. പക്ഷേ, എനിക്കെന്റെ ലൈഫില്‍ അമ്മു വേണം. ഷീ ഈസ് വണ്ടര്‍ഫുള്‍ ഗേള്‍. ഞാനെപ്പോഴും അവളുടെ കൂടെയാണ്. ഞാനെപ്പോഴും അവൾക്കും എന്റെ എല്ലാ മക്കൾക്കും വേണ്ടി നിലകൊള്ളും. മക്കളെല്ലാം അവളുടെ ഭാഗത്താണ്. എപ്പോഴും സത്യത്തിന്റെ കൂടെ നില്‍ക്കുന്ന ആളാണ് ഞാന്‍.- സിന്ധു പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com