

ചിന്മയിയും രാഹുലും
ശക്തമായ നിലപാടുകളാണ് ഗായിക ചിന്മയി ശ്രീപദയെ വ്യത്യസ്തയാക്കുന്നത്. കരിയറില്‍ വലിയ തിരിച്ചടിയുണ്ടായിട്ടും ചിന്മയി തന്റെ നിലപാടുകളില്‍ മാറ്റമുണ്ടായില്ല. ഇപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കുറിപ്പ് പങ്കുവച്ച് ചിന്മയി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ഭര്‍ത്താവ്. പൂനെയിലെ കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തെക്കുറിച്ച് രാഹുല്‍ പങ്കുവച്ച കുറിപ്പാണ് ചിന്മയി റീഷെയര്‍ ചെയ്തത്.
പുരുഷന്മാര്‍ക്ക് എതിരായ സ്ത്രീകളുടെ അതിക്രമമായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തെ കാണാനാവില്ല എന്നാണ് രാഹുല്‍ കുറിച്ചത്. സോഷ്യാപാത്തായ ഒരു സ്ത്രീ ചെയ്ത അതിക്രൂരമായ കൊലപാതകമാണ് ഇത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്നത് നൂറ്റാണ്ടുകളായുള്ള അടിച്ചമര്‍ത്തലാണ്. ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ചെറിയ അതിക്രമങ്ങള്‍ അവരുടെ വ്യക്തിത്വത്തെ തന്നെ ചുരുക്കാന്‍ കാരണമാകും. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് സമത്വമുള്ള ലോകം അന്യമാണ്. ഇത് എന്റെ കാഴ്ചപ്പാടാണ്. നിശബ്ദമായി കഷ്ടപ്പെടുന്ന ഒരുപാട് സ്ത്രീകളെ ഞാന്‍ എനിക്ക് ചുറ്റും കാണാറുണ്ട്. ഇവിടെ ഒരു സ്ത്രീയാണ് കുറ്റം ചെയ്തത്. അതിനെ പുരുഷന്മാര്‍ക്കെതിരായ സ്ത്രീകളുടെ ആക്രമമായി കാണാനാവില്ല എന്നാണ് രാഹുല്‍ കുറിച്ചത്.
രാഹുവിന്റെ കുറിപ്പ് പങ്കുവച്ച് എല്ലാവരും ഇത് വായിക്കണം എന്നാണ് ചിന്മയി ആവശ്യപ്പെട്ടു. ഇത് വായിക്കൂ, രാഹുലിനെപ്പോലെ ഒരാളെ കണ്ടുപിടിക്കൂ. അതിനു പറ്റിയില്ലെങ്കില്‍ കല്യാണം കഴിച്ച് കഷ്ടപ്പെടാതിരിക്കൂ. അത് മാത്രമേ എനിക്ക് പറയാനുള്ളൂ. ബാക്കി നിങ്ങളുടെ ഇഷ്ടമാണ്. നിങ്ങളുടെ ജീവിതമാണ്. - ചിന്മയി പറഞ്ഞു.