

ധ്വനി, യഷ്
ഏറെ കാലത്തെ പ്രണയത്തിനു ശേഷം വിവാഹം നിശ്ചയിച്ച് ഗായിക ധ്വനി ഭാനുശാലിയും യഷ് ഭാനുശാലിയും. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗായിക ഇക്കാര്യം പങ്കു വച്ചത്. യെസ് പറഞ്ഞു എന്ന കുറിപ്പോടെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്. വർഷങ്ങളോളമായി ഇരുവരും പ്രണയത്തിലായിരുന്നു. 2017ൽ യൂട്യൂബ് വഴി ബോളിവുഡ് പാട്ടുകളുടെ കവർ വേർഷൻ പാടി പോസ്റ്റ് ചെയ്തു കൊണ്ടാണ് ധ്വനി ശ്രദ്ധേയയായത്.
2018ൽ വെൽകം ടു ന്യൂയോർക്ക് എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനത്തിൽ അരങ്ങേറ്റം കുറിച്ചു. ഗെയിമിങ്, ഇസ്പോർട്സ് മേഖലയിലാണ് യഷ് ജോലി ചെയ്യുന്നത്.
ഒറാങ്ങുട്ടാൻ എന്ന സ്ഥാപനത്തിന്‍റെ ഉടമയുമാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ നിരവധി പേരാണ് ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.