സുസ്മിതാ സെന്നിന് ഹൃദയാഘാതം: ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതായി താരം

ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് അറിയിക്കാനാണ് ഈ പോസ്റ്റ് എന്നും സുസ്മിത വ്യക്തമാക്കുന്നു
സുസ്മിതാ സെന്നിന് ഹൃദയാഘാതം: ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതായി താരം

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഹൃദയാഘാതം ഉണ്ടായതായി ബോളിവുഡ് നടി സുസ്മിതാ സെൻ. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതായും സ്റ്റെന്‍റ് സ്ഥാപിച്ചതായും താരം അറിയിക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണു തന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സുസ്മിതാ സെൻ പങ്കുവച്ചത്.

കൃത്യസമയത്ത് പരിചരണവും ചികിത്സയും നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും സുസ്മിത കുറിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും, ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് അറിയിക്കാനാണ് ഈ പോസ്റ്റ് എന്നും സുസ്മിത വ്യക്തമാക്കുന്നു. അച്ഛനോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണു നാൽപത്തേഴുകാരിയായ സുസ്മിത പുതിയ വാർത്ത അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com