ശിവകാര്‍ത്തികേയന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രം 'അയാളൻ' ദീപാവലി റിലീസായി എത്തുന്നു

ഭൂമിയില്‍ ഇറങ്ങുന്ന ഒരു അന്യഗ്രഹ ജീവിയെ ചുറ്റിപ്പറ്റിയാണ്‌ ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്.
ശിവകാര്‍ത്തികേയന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രം 'അയാളൻ'  ദീപാവലി റിലീസായി എത്തുന്നു
Updated on

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം അയാളന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദിപാവലി ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രവികുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സ്പെഷ്യല്‍ എഫെക്ട്സ് ജോലികള്‍ നടന്ന് വരികയാണ്.

ഭൂമിയില്‍ ഇറങ്ങുന്ന ഒരു അന്യഗ്രഹ ജീവിയെ ചുറ്റിപ്പറ്റിയാണ്‌ ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. രാകുല്‍ പ്രീത് സിങ്ങാണ് നായികയാകുന്നത്. ഇഷ കോപ്പിക്കർ, ശരദ് കേൽക്കർ എന്നിവരാണ് മറ്റ് താരങ്ങള്‍. കരുണാകരന്‍, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സില്‍ യാതൊരു വിട്ട് വീഴ്ചയും ചെയ്യാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ 24 എ.എം സ്റ്റുഡിയോസ് പറയുന്നു.

ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിട്ടായിരിക്കും എത്തുക.4500-ലധികം വിഎഫ്‌എക്‌സ് ഷോട്ടുകളുള്ള ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മുഴുനീള ലൈവ്-ആക്ഷൻ ചിത്രമായിരിക്കും ‘അയാളൻ’. നിരവധി ഹോളിവുഡ് സിനിമകളുടെ അനിമേഷന്‍ ജോലികള്‍ ചെയ്തിട്ടുള്ള ഫാന്റം എഫ്‌എക്‌സ് എന്ന കമ്പനിയാണ് അയാളന്റെ സ്പെഷ്യല്‍ എഫെക്റ്റ്സ് ജോലികള്‍ ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com