'സ്‌കന്ദ' സെപ്റ്റംബർ 15ന് തിയെറ്ററുകളിൽ - Video

സെപ്റ്റംബർ15ന് ചിത്രം റിലീസിനെത്തും.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ 'സ്‌കന്ദ'. സെപ്റ്റംബർ15ന് ചിത്രം റിലീസിനെത്തും.

ടൈറ്റിൽ ഗ്ലിമ്പ്സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. വെള്ളത്തിനിടയിൽ വെള്ള വസ്ത്രമണിഞ്ഞ് എതിരാളികളെ കൊല്ലുന്ന റാമിനെ വീഡിയോയിൽ കാണാം.

ഒക്ടോബർ 20ന് ദസറ നാളിൽ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെയാക്കിയിരിക്കുകയാണിപ്പോൾ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

റാമിന്‍റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com