സോ ബ്യൂട്ടിഫുൾ, സോ എലഗന്‍റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ! എൺപതുകളുടെ പകിട്ടിൽ റിമി ടോമി

പഴയകാല സിനിമകളുടെ സൗന്ദര്യവും ഇന്നത്തെ ഫാഷന്‍റെ ചാരുതയും ഒരുമിക്കുന്ന ഈ ലുക്ക് ആരാധകർക്ക് വേറിട്ടൊരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്
Rimi Tomy in a retro look.

റെട്രോ ലുക്കിൽ റിമി ടോമി

Updated on

മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. എൺപതുകളുടെ കാലഘട്ടത്തിന്‍റെ ഓർമകളുണർത്തുന്ന റെട്രോ സ്റ്റൈലിലാണ് റിമി ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഴയകാല സിനിമകളുടെ സൗന്ദര്യവും ഇന്നത്തെ ഫാഷന്‍റെ ചാരുതയും ഒരുമിക്കുന്ന ഈ ലുക്ക് ആരാധകർക്ക് വേറിട്ടൊരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.

നീളമേറിയ ചുരുണ്ട മുടിയാണ് റിമിയുടെ റെട്രോ ലുക്കിന്‍റെ പ്രധാന ആകർഷണം. സ്വാഭാവികമായി വീണുകിടക്കുന്ന ചുരുണ്ട മുടികൾക്ക് ഒപ്പം വലിയ സ്റ്റൈലിഷ് കമ്മലുകളും നെറ്റിയിലെ ചെറിയ പൊട്ടും റിമിയുടെ ലുക്കിന് എൺപതുകളുടെ സിനിമാ നായികമാരെ ഓർമിപ്പിക്കുന്ന ഭാവം നൽകുന്നു. മുഖത്തെ ലളിതമായ മേക്കപ്പും ചുണ്ടുകളിലെ പുഞ്ചിരിയും ആ പഴയകാല സൗന്ദര്യത്തിന് കൂടുതൽ മിഴിവേകുന്നു.

ഒരു ചിത്രത്തിൽ നിറപ്പകിട്ടാർന്ന പ്രിന്‍റഡ് ഷർട്ടും ഹൈ-വെയ്സ്റ്റ് ജീൻസുമാണ് റിമിയുടെ വേഷം. കാഷ്വൽ വസ്ത്രധാരണത്തിനൊപ്പം ബെൽറ്റും വാച്ചും ചേർന്നപ്പോൾ റിമിയുടെ റെട്രോ ഫാഷൻ ലുക്ക് അതിമനോഹരമാവുകയായിരുന്നു. മറ്റൊരു ചിത്രത്തിൽ പൂക്കളുടെ ഡിസൈനുള്ള വസ്ത്രത്തിൽ കൂടുതൽ ഗ്ലാമറസ് ലുക്കിലാണ് താരം. നേരിയ ലൈറ്റിങ്ങും വിന്‍റേജ് പശ്ചാത്തലവും ചിത്രങ്ങൾക്ക് പഴയകാല ഫോട്ടോ ആൽബത്തിന്‍റെ ഭാവം സമ്മാനിക്കുന്നുണ്ട്.

റിമിയുടെ എപ്പോഴും ഉന്മേഷം നിറഞ്ഞ വ്യക്തിത്വത്തിൽ നിന്ന് അൽപം വ്യത്യസ്തമായ, എന്നാൽ അതേ പ്രസരിപ്പ് നിലനിർത്തുന്ന അവതരണമാണ് ചിത്രങ്ങളിൽ കാണുന്നത്. എൺപതുകളുടെ ഫാഷൻ തിരിച്ചുവരവിന്‍റെ ട്രെൻഡിനൊപ്പം റിമിയും ചുവടുവച്ചതോടെ ആരാധകർക്കിടയിൽ ചിത്രം വൈറലായി. റിമി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ പങ്കുവച്ചത്.

ഗായികയായി വേദികളിൽ തിളങ്ങുന്ന റിമി ടോമി ഫാഷൻ പരീക്ഷണങ്ങളിലും തന്‍റേതായ കൈയ്യൊപ്പ് ചാർത്താറുണ്ട്. ഇത്തവണത്തെ റെട്രോ ലുക്ക് അതിന്‍റെ മറ്റൊരു മനോഹരമായ ഉദാഹരണമാണ്. പഴമയുടെ ഭംഗിയും പുതുമയുടെ സ്റ്റൈലും ചേർന്നപ്പോൾ റിമി ടോമിയുടെ ഈ ‘80s വൈബ്’ ശരിക്കും വേറിട്ടൊരു കാഴ്ചയായി മാറിയിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com