സീതയായി മറ്റാരെയും കിട്ടിയില്ലേ? സായ് പല്ലവിക്ക് ലുക്ക് പോരെന്ന് സോഷ്യൽ മീഡിയ

രാമായണയിൽ രാമനായി രൺവീർ കപൂറും രാവണനായി യഷുമാണ് എത്തുന്നത്
social media comments about the role of sai pallavi in ramayana

സീതയായി മറ്റാരെയും കിട്ടിയില്ലേ? സായ് പല്ലവിക്ക് ലുക്ക് പോരെന്ന് സോഷ്യൽ മീഡിയ

Updated on

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രാമായണയുടെ ഫസ്റ്റ് ഗ്ലിംപ്സ് എത്തിയത്. ഏറെ കൈയടിയോടെയാണ് ‌സിനിമ ലോകം ഇത് ഏറ്റെടുത്തത്. രാമനായി രൺവീർ കപൂറും രാവണനായി യഷുമാണ് എത്തുന്നത്. ഇരുവരെയും ഗ്ലിംപ്സിൽ വന്നു പോവുന്നുമുണ്ട്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖരായ രണ്ട് താരങ്ങള്‍ മുഖാമുഖം വരുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.

എന്നാൽ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച സായ് പല്ലവിയെ കുറിച്ചാണ്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച സായ് പല്ലവിയുടെ ബോളിവുഡ് എന്‍ട്രിയാണ് രാമായണ. സീതയായാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. ഗ്ലിംപ്സിൽ സായ് പല്ലവിയെ കാണിക്കുന്നില്ലെങ്കിലും സായ് പല്ലവിയുടെ ലുക്ക് പോരെന്നാണ് സോഷ്യൽ മീഡിയയിലെ കമന്‍റുകൾ.

സീതയാവാൻ സായ് പല്ലവി അനുയോജ്യയല്ല, സിനിമയിലെ ആകെ നെഗറ്റീവ് സായ് പല്ലവിയുടെ വേഷമാണ്, സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിക്കില്ല, ആദ്യ കാഴ്ചയിൽ തന്നെ അട്രാക്ഷൻ തോന്നുന്ന ആളല്ല സായ് പല്ലവി തുടങ്ങി നീളുന്നു കമന്‍റുകൾ.

സായ് പല്ലവിക്ക് പകരം ഒരു പുതുമുഖത്തിന് റോൾ നൽകാമായിരുന്നു, സായ് പല്ലവിക്ക് പകരം കയാദു ലോഹറായിരുന്നെങ്കിൽ കലക്കിയേനെ എന്നിങ്ങനെ പറയുന്നവരുമുണ്ട്.

അതേസമയം, വിമർശിച്ചവർക്ക് മറുപടി പറയാൻ സായ് പല്ലവിക്കാവുമെന്ന് മറ്റൊരു കൂട്ടർ പറയുന്നു. സായ് പല്ലവിയിൽ നിന്നും ഇതുവരെ ഒരു മോശം പ്രകടനം ഉണ്ടായിട്ടില്ലല്ലോ എന്ന് ചോദിക്കുന്നവരും ചരിത്ര സിനിമകള്‍ സായ് പല്ലവിയ്ക്ക് ചെയ്യാനാകില്ലെന്ന് പറയുന്നവര്‍ ശ്യാം സിംഘ റോയ് എന്ന ചിത്രം കാണണമെന്ന് അഭിപ്രായം പറയുന്നവരുമുണ്ട്. സിനിമയിലെ സായ് പല്ലവിയുടെ ലുക്ക് പോലും പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് ചർച്ച നീളുന്നത് എന്നത് രസകരമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com