ടി.ജി. രവി മനോഹരമായ ബലാത്സംഗങ്ങൾ സ്ക്രീനിൽ ചെയ്ത ആളെന്ന് മീര: കഷ്ടമെന്ന് നെറ്റിസൺസ്

ഒരു പരിപാടിയിലായിരുന്നു ടി.ജി. രവിയോടുള്ള മീരയുടെ ചോദ്യം
social media criticism meera anil

ടി.ജി. രവി | മീര അനിൽ

Updated on

അടുത്തിടെ ഒരു പരിപാടിയിൽ അവതാരകയായ മീര അനിൽ നടൻ ടി.ജി. രവിയോട് ചോദിച്ച ചോദ്യമാണ് നെറ്റിസൺസിനിടെയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. പണ്ട് മനോഹരമായ ബലാത്സംഗങ്ങൾ സ്ക്രീനിൽ ചെയ്ത ആളാണല്ലോ താങ്കൾ. അന്ന് സോഷ്യൽ മീഡിയയൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്താവുമായിരുന്നു എന്നാണ് മീര ടി.ജി. രവിയോട് ചോദിക്കുന്നത്. മമ്മൂട്ടിയേക്കാൾ ആരാധകർ തനിക്കുണ്ടാവുമായിരുന്നെന്ന് ടി.ജി. രവി മറുപടിയും നൽകി. ഇതാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്.

മനോഹരമായ ബലാത്സംഗം എന്ന പ്രയോഗമാണ് ആളുകളെ ചൊടിപ്പിച്ചത്. ഒരു കുറ്റകൃത്യത്തെ മനോഹരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചോദ്യം ചോദിക്കാൻ ചില്ലറ ധൈര്യമൊന്നും പോരാ എന്നാണ് ആളുകൾ കമന്‍റ് ചെയ്യുന്നത്.

നിലവാരമില്ലാത്ത ചോദ്യങ്ങൾ എന്നും മീരയുടെ കൂടെപ്പിറപ്പാണ് എന്നതടക്കം വിമർശനങ്ങളുയരുന്നുണ്ട്. മുൻപും ഇത്തരം വിവാദങ്ങളിൽ മീര പെട്ടിട്ടുണ്ട്. മുൻപ് ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിൽ എന്തുകൊണ്ട് ലാലേട്ടനെ പരിഗണിച്ചില്ലെന്ന് മോഹൻലാലിനോട് തന്നെ ചോദിച്ചത് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. ആവശ്യമില്ലാത്ത ചോദ്യങ്ങൾ വേണ്ടെന്ന് അന്ന് മോഹൻലാൽ മറുപടി നൽകുകയും ചെയ്തു. പിന്നീട് ടെലിവിഷൻ റിയാലിറ്റി ഷോ താരം റിയാസിനോട് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചതും വിമർശനത്തിന് വഴിവച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com