അലിൻ ജോസ് പെരേരയെ വിവാഹ ചടങ്ങിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടു, വസ്ത്രം വലിച്ചു കീറി; വ്യാപക വിമർശനം | video

സോഷ്യൽ മീഡിയ താരമാണ് അലിൻ ജോസ് പെരേര
social media star alin jose perera wedding controversy video goes viral

അലിൻ ജോസ് പെരേരയെ വിവാഹ ചടങ്ങിൽ അപമാനിച്ച് ഇറക്കിവിട്ടു, വസ്ത്രം വലിച്ചു കീറി; വ്യാപക വിമർശനം

video screenshot

Updated on

സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേരയെ വിവാഹ ചടങ്ങിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടു. ഇത് സംബന്ധിച്ച വീഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹചടങ്ങിൽ പങ്കെടുക്കുകയും പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുന്ന അലിൻ ജോസ് പെരേരയെ വീഡിയോയിൽ കാണാം.

വേദിയിൽ നിന്ന് പുറത്തിറങ്ങിയ അലിന്‍റെ വസ്ത്രത്തിൽ ഒരു സംഘം പിടിച്ചുവലിക്കുന്നതും ഇയാൾ ഓടുന്നതും കാണാം. വിവാഹ സംഘം പിന്നാലെ ചെന്ന് പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീഡിയോ പുറത്തു വന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഒരാളെ വിവാഹത്തിന് ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് വളരെ മോശമാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും വിമർശനം ഉയരുന്നു.

logo
Metro Vaartha
www.metrovaartha.com