'സോമൻ്റെ കൃതാവ്' ശ്രദ്ധനേടുന്നു| Video

വിനയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് ടീസറിൻ്റെ പ്രധാന ആകര്‍ഷണം. സീമ ജി. നായരുടെ കൗണ്ടര്‍ ടീസര്‍ കൂടുതല്‍ രസകരമാക്കുന്നു

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന കോമഡി എൻ്റര്‍ടെയ്നര്‍ 'സോമൻ്റെ കൃതാവ്' ടീസര്‍ ശ്രദ്ധനേടുന്നു. വിനയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് ടീസറിൻ്റെ പ്രധാന ആകര്‍ഷണം. സീമ ജി. നായരുടെ കൗണ്ടര്‍ ടീസര്‍ കൂടുതല്‍ രസകരമാക്കുന്നു. കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോര്‍ട്ട് എത്തുന്നു. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണന്‍ ആണ് സംവിധാനം.

തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ നാടന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തില്‍ പങ്കെടുപ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com