'എൻ ഇനിയ പൊൻ നിലാവേ' ​ഗാനത്തിൽ ഇളയരാജയ്ക്ക് പൂർണ അവകാശമില്ല, ഹൈക്കോടതി വിധിയിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

പ്രമുഖ സംഗീത കമ്പനിയായ സാരേഗമയ്ക്ക് അനുകൂലമായ ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
song copyright, supreme court reject ilayaraja's appleal

ഇളയരാജ

File photo

Updated on: 

ന്യൂഡൽഹി: സൂപ്പർഹിറ്റായ എൻ ഇനിയ പൊൻ നിലാവേ എന്ന ​ഗാനത്തിന്റെ പകർപ്പവകാശ തർക്കത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. പ്രമുഖ സംഗീത കമ്പനിയായ സാരേഗമയ്ക്ക് അനുകൂലമായ ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരേ ഇളയരാജ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് അപ്പീൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.

മൂടു പനി എന്ന ചിത്രത്തിലെ ​ഗാനമാണ് എൻ ഇനിയ പൊൻ നിലാവേ. ഈ ​ഗാനം ഇളയരാജയുടെ അനുമതിയോടെ മറ്റൊരു സിനിമയിൽ ഉപയോ​ഗിച്ചിരുന്നു. എന്നാൽ 'മൂടു പനി' സിനിമയുടെ യഥാർഥ നിർമാതാവിൽ നിന്ന് ഗാനത്തിന്റെ പകർപ്പവകാശം തങ്ങൾക്കാണ് ലഭിച്ചതെന്ന് കാട്ടി സാരേഗമ ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.

ഗാനത്തിന്റെ ഈണത്തിലും സംഗീത ഘടകങ്ങളിലും മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളതെന്നും, വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ അദ്ദേഹത്തിന് പകർപ്പവകാശമില്ലെന്നും ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ മെയ് 21-ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെ ഡിവിഷൻ ബെഞ്ച് പിന്നീട് ശരിവെക്കുകയായിരുന്നു. ഇളയരാജ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

logo
Metro Vaartha
www.metrovaartha.com