തെന്നിന്ത്യൻ സാക്സോഫോണിസ്റ്റ് ചെന്നൈ ജി. രാമനാഥന്‍റെ സംഗീതപരിപാടി ഫോർട്ട്‌ കൊച്ചിയിൽ

മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും
South Indian saxophonist Chennai G. Ramanathan's musical performance at Fort Kochi
തെന്നിന്ത്യൻ സാക്സോഫോണിസ്റ്റ് ചെന്നൈ ജി. രാമനാഥന്‍റെ സംഗീതപരിപാടി ഫോർട്ട്‌ കൊച്ചിയിൽ
Updated on

കൊച്ചി: പ്രമുഖ സാക്സഫോഫോണിസ്റ്റ് ചെന്നൈ ജി. രാമനാഥൻ ഡിസംബർ 11 ന് ഫോർട്ട്കൊച്ചിയിൽ സംഗീത പരിപാടി അവതരിപ്പിക്കും. പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന സാക്ലോഫ്യൂഷൻ മ്യൂസിക്കൽ നൈറ്റ്സ് സംഗീത പരിപാടിയുടെ ഭാഗമായാണ് ബുധനാഴ്ച വൈകുന്നേരം 6.30 ന് ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ പരിപാടി അരങ്ങേറുന്നത്. മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും.

സമകാലിക ഗായകൻ ആർട്ടിസ്റ്റ് ജോഷെയും പരിപാടി അവതരിപ്പിക്കും. ബിനു കോശി ഗിറ്റാറും പ്ലസ് വൺ വിദ്യാർഥി റെയ്ൻ ഹെർണാണ്ടസ് തബലയും വായിക്കും. കൊച്ചിയുടെ ടൂറിസം വികസന രംഗത്ത് സമഗ്ര സംഭാവന ചെയ്ത സിജിഎച്ച് എർത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് & റിസോർട്ട്സിന്‍റെ മുൻചെയർമാനും സിഇഒയുമായ ജോസ് ഭാമിനിക്കിനെ ചടങ്ങിൽ ആദരിക്കും. കൊച്ചിയുടെ ടൂറിസം മേഖലയുടെ ഉണർവും വിദ്യാർഥികളുടെ കലാപരമായ വളർച്ചയും ലക്ഷ്യമിട്ടാണ് വിദ്യാധനം ട്രസ്റ്റ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

South Indian saxophonist Chennai G. Ramanathan's musical performance at Fort Kochi

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com