

സൗഭാഗ്യയും ഭർത്താവ് അർജുനും
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരം പങ്കുവയ്ക്കുന്ന ഡെയ്ലി വ്ലോഗ്സിന് പ്രത്യേക ആരാധകർ തന്നെയുണ്ട്. ഭർത്താവും നടനുമായ അർജുൻ സോമശേഖറുമായുള്ള വിശേഷങ്ങളും സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താനും ഭർത്താവുമായി പ്രശ്നമുണ്ടെന്ന തരത്തിൽ പ്രചരിപ്പിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ.
അർജുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ ജീവിതകാലം മുഴുവൻ വിശ്വസ്തതയോടെ വിവാഹിതരായി ജീവിക്കുമെന്നാണ് ഞങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്ഷമിക്കൂ പ്രിയപ്പെട്ട മഞ്ഞപത്രമേ.- സൗഭാഗ്യ കുറിച്ചു.
അടുത്തിടെയാണ് തന്‍റെ ബിസിനസ് പങ്കാളിയിൽ നിന്നുണ്ടായിരുന്ന ചതിയെക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിയത്. താൻ ചതിക്കപ്പെട്ടെന്നും അതിനാൽ പൂവ് എന്ന സംരംഭം അവസാനിപ്പിക്കുകയാണ് എന്നുമാണ് സൗഭാഗ്യ പറഞ്ഞത്. പറഞ്ഞത് ബിസിനസ് പങ്കാളിയെക്കുറിച്ചാണെങ്കിലും ഒരു വിഭാഗം പ്രചരിപ്പിച്ചത് ജീവിതപങ്കാളിയെന്നായിരുന്നു. ഇതോടെയാണ് കുറിപ്പുമായി സൗഭാഗ്യ എത്തിയത്.