"പ്രേമലു 2നു വേണ്ടി കളഞ്ഞത് ഒരു വർഷം"; അത് വലിയ രീതിയിൽ ബാധിച്ചുവെന്ന് ഗിരീഷ് എ.ഡി.

തനിക്കൊപ്പം നിന്നിരുന്നത് ഭാവന സ്റ്റുഡിയോസും തിരക്കഥാകൃത്ത് കിരൺ ജോസിയുമാണെന്നും ഗിരീഷ് പറഞ്ഞു.
"Spent a year on Premalu 2"; Girish A.D. says it had a major impact

ഗിരീഷ് എ.ഡി.

Updated on: 

പ്രേമലു 2നു വേണ്ടി ഒരു വർഷത്തോളം ബുദ്ധിമുട്ടിയെന്ന് വെളിപ്പെടുത്തി സംവിധായകൻ ഗിരീഷ് എ.ഡി. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗിരീഷ്. പ്രേമലു 2 വേണ്ടെന്ന് വച്ചത് വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു. പ്രേമലു വലിയ ഹിറ്റായതു കൊണ്ടാണ് പ്രേമലു 2 എന്ന ചിന്ത വന്ന് അതിനു പിന്നാലെ പോയത്. ഒരു വർഷത്തോളം അതിനു വേണ്ടി ചെലവഴിച്ചു. പക്ഷേ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. അത്രയും സമയം കളയേണ്ട യാതൊരു കാര്യവുമില്ലായിരുന്നു.

ആ സമയത്ത് വലിയ ബുദ്ധിമുട്ടായിരുന്നു. അക്കാലത്തെല്ലാം തനിക്കൊപ്പം നിന്നിരുന്നത് ഭാവന സ്റ്റുഡിയോസും തിരക്കഥാകൃത്ത് കിരൺ ജോസിയുമാണെന്നും ഗിരീഷ് പറഞ്ഞു. പിന്നീടാണ് ബെത്‌ലഹേം ചെയ്യാമെന്ന് തീരുമാനിച്ചത്. പ്രേമലു 2 പൂർത്തിയായിരുന്നുവെങ്കിൽ വിഷുവിന് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശം.

പക്ഷേ മൂന്നു നാലു മാസത്തിനു ശേഷം ബെത്‌ലഹേം റിലീസ് ചെയ്തു. അത്രയും വേഗത്തിലാണ് ബെത്‌ലഹേമിനു വേണ്ടി ജോലി ചെയ്തിരുന്നത്. ഡയറക്ഷൻ ടീമും ഒപ്പം നിന്നു. ഇത്രയും വലിയ ഹിറ്റാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഇത് വ്യക്തിപരമായ വിജയമായി കാണുന്നുവെന്നും ഗിരീഷ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com