സർക്കാർ പണം നൽകുന്നതിൽ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അടൂരിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

സിനിമാനയം രൂപീകരിക്കാനായി നടത്തിയ കോൺക്ലേവിന്‍റെ സമാപന വേദിയിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്‍റെ വിവാദ പ്രസംഗം
sreekumaran thampi support adoor gopalakrishnan controversy remark

ശ്രീകുമാരൻ തമ്പി

Updated on

തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് സംവിധായകൻ ശ്രീകുമാരൻ തമ്പി. കെഎസ്എഫ്ഡിസി പണം നൽകുമ്പോൾ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു. അടൂരിന്‍റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

സിനിമാനയം രൂപീകരിക്കാനായി നടത്തിയ കോൺക്ലേവിന്‍റെ സമാപന വേദിയിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്‍റെ വിവാദ പ്രസംഗം. സ്ത്രീകൾക്കും ദളിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്നായിരുന്നു അടൂരിന്‍റെ പരാമർശം. പട്ടികജാതി-പട്ടിക വർഗ- സ്ത്രീ വിഭാഗങ്ങൾക്ക് സിനിമ നിർമിക്കാൻ ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണെന്നായിരുന്നു അടൂരിന്‍റെ വിമർശനം.

ചലച്ചിത്ര വികസന കോർപറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതെന്നും നിർമിച്ച സിനിമകളുടെ നിലവാരം സംബന്ധിച്ച് പരാതികളുയർന്നെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-വർഗ വിഭാഗത്തിൽ പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com