

ശ്രീലീല
പരാശക്തിയുടെ പ്രമോഷനായി എറണാകുളം സെന്‍റ് തെരേസാസ് കോളെജിലെത്തിയ തെലുങ്കു സൂപ്പർ താരം ശ്രീലീലയ്ക്ക് ട്രോൾ മഴ. വിദ്യാർഥികളോട് സംസാരിക്കവെ ഇവിടെ എത്ര ഡോക്റ്റർമാരുണ്ട്? എന്ന് ചോദിച്ചതാണ് ട്രോളിന് വിഴി തെളിയിച്ചത്.
ചോദ്യത്തിന് പിന്നാലെ വിദ്യാർഥികൾ ചിരിച്ചതോടെ സഹതാരങ്ങളായ ശിവകാർത്തികേയനോടും രവി മോഹനോടും ചോദിക്കുമ്പോൾ ഇതൊരു ആർട്സ് കോളെജാണെന്ന പറയുന്നതും അബന്ധം മനസിലായി താരം ചിരിക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മൂവീ മാന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിന് താഴെ രസകരമായ കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. 'ശ്രീലീലയോരു കുട്ടി തന്നെ'. 'താനെത്തിയ കോളെജ് ഏതെന്ന് പോലും അറിയാത്ത നിഷ്കളങ്ക', 'മലയാളം അറിയാത്തത് കൊണ്ടല്ലേ, വിട്ടേക്ക്' തുടങ്ങി 'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍ എന്തുണ്ട് കഴിക്കാന്‍. കടയുടമ, കട്ടിങ്ങും ഷേവിങ്ങും.രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ...ഹ ഹ ഹ..' എന്ന വിഖ്യാതമായ കോമഡി വരെ പ്രത്യക്ഷപ്പെട്ടു.
2021 ൽ ബെംഗളൂരുവിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ് ശ്രീലീല അഭിനയ രംഗത്തേക്ക് എത്തുന്നത്. കിസ് എന്ന കന്നഡ ചിത്രമാണ് ശ്രീലീലയുടെ ആദ്യ സിനിമ. ആദ്യ തമിഴ് ചിത്രമാണ് പരാശക്തി.
പൊങ്കല്‍ റിലീസായി ഇറങ്ങേണ്ട 'പരാശക്തി'ക്ക് ഇതുവരെയും സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. അതിനാൽ തന്നെ റിലീസ് തീയതിയിൽ മാറ്റമുണ്ടാവും