"ആഗ്രഹിച്ചതെല്ലാം നേടി, പക്ഷേ സങ്കടം മാത്രം ബാക്കി"; ഇത്തരമൊരു അവസ്ഥ വരുമെന്ന് കരുതിയില്ലെന്ന് ശ്രീവിദ്യ മുല്ലശേരി

തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വീഡിയോയിലാണ് ശ്രീവിദ്യയുടെ പ്രതികരണം
sreevidhya mullachery emotional video mental health

ശ്രീവിദ്യ മുല്ലശേരി

Updated on

മലയാളിതൾക്കേറെ സുപരിചിതയായ ആളാണ് ആർട്ടിസ്റ്റ് ശ്രീവിദ്യ മുല്ലശേരി. എപ്പോഴും ചിരിച്ച മുഖവും തമാശകളുമായി ആരാധകരെ രസിപ്പിക്കുന്ന ശ്രീവിദ്യയുടെ പുതിയ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. താൻ ആഗ്രഹിച്ചതെല്ലാം ജീവിതത്തിൽ സ്വന്തമാക്കിയെന്നും എന്നാല്‍ ഉള്ളിൽ ഒട്ടും സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെന്നുമുള്ള ശ്രീവിദ്യയുടെ വെളിപ്പെടുത്തലാണ് ചർച്ചകൾക്ക് കാരണമായത്.

തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വീഡിയോയിലാണ് ശ്രീവിദ്യയുടെ പ്രതികരണം. തന്നെ അറിയാവുന്നവരെല്ലാം പറയാറുണ്ട്, താൻ എപ്പോഴും ഹാപ്പിയാണെന്ന്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി തന്‍റെ അവസ്ഥ അതല്ല. വലിയൊരു വീട് വെച്ചു, വർക്ക് ലൈഫ് മികച്ച രീതിയിൽ പോവുന്നു.തെല്ലാം ഞാൻ ആഗ്രഹിച്ചതാണ്. പക്ഷേ ഇതൊന്നും ആസ്വദിക്കാൻ എനിക്ക് പറ്റുന്നില്ല. ശരീരവും മനസും അതിന് തയാറാവുന്നില്ല. എന്താണ് കാരണമെന്ന് അറിയില്ല. ഇതിന് എന്തെങ്കിലും പരിഹാരം ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണമെന്നും ശ്രീവിദ്യ ആവശ്യപ്പെടുന്നു.

പിന്നാലെ തന്നെ വീഡിയോ വൈറലായി. എന്താണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്ന സംശയമാണ് ആളുകൾ ഉയർത്തുന്നത്. പലർക്കും ജീവുതത്തിന്‍റെ ഒരു ഘട്ടത്തിൽ ഇത്തരം അവസ്ഥകളുണ്ടാവാമെന്ന് നടിയായ അശ്വതി ശ്രീകാന്ത് വീഡിയോയ്ക്ക് താഴെ കമന്‍റുചെയ്യുന്നു. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്ന 'ഡൂയിങ്ങ്' മോഡിൽ നിന്നും മാറി അല്പം പതുക്കെയാവുന്ന പതുക്കെയാവുന്ന 'സ്ലോ' മോഡിലേക്ക് മാറണമെന്നും അശ്വതി നിർദേശിച്ചു. ഇതിനായി പ്രൊഫഷനൽ തെറാപ്പി തേടുന്നതും നല്ലതായിരിക്കുമെന്നും അശ്വതി പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com