ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്നു; പൊങ്കാല ടീസർ എത്തി

ഗ്ലോബൽ പിക്‌ച്ചേഴ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
Srinath Bhasi becomes an action hero; Pongala teaser arrives

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്നു; പൊങ്കാല ടീസർ എത്തി

Updated on

ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോയായി അവതരിപ്പിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്‍റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആന്‍റണി വർഗീസ്, (പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്നാ രേഷ്മ രാജൻ, നൈല ഉഷ, സാനിയ ഇയ്യപ്പൻ, എന്നീ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.

ഇത്രയും പ്രശസ്തരായ അഭിനേതാക്കൾ ഒരു ടീസർ പ്രകാശനം ചെയ്തിരിക്കുന്നത് ഈ ചിത്രത്തിന്‍റെ പ്രാധാന്യം ഏറെ വർധിപ്പിക്കുന്നു. ചലച്ചിത്ര വൃത്തങ്ങളിലും, ചലച്ചിത്ര പ്രേമികൾക്കിടയിലും വലിയ ആകർഷണമാണ് ഈ ടീസറിന് ലഭിച്ചിരിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ സൂചിപ്പിക്കുന്നു.

ഗ്ലോബൽ പിക്‌ച്ചേഴ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. കോ - പ്രൊഡ്യൂസർ - ഡോണ തോമസ്. യുവ പ്രേക്ഷകരുടെ ഇടയിൽ ഏറെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നൽകി കൊണ്ടാണ് ചിത്രത്തിന്‍റെ അവതരണം. തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിന്‍റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.

‌കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിന്‍റെ ജീവിതത്തിന്‍റെ നേർക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. തോക്കിൻ മുനകളിലും, പിച്ചാത്തിപ്പിടികളിലുമായിട്ടാണ് ഓരോ മുഹൂർത്തങ്ങളുമെന്ന് പുറത്തുവിട്ട ടീസറിലൂടെ വ്യക്തമാക്കുന്നു.

ഒരു ഹാർബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥാവികസനം. മികച്ച ആക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അരഡസനോളം മികച്ച ആക്ഷനുകളാണുള്ളത്. ശ്രീനാഥ് ഭാസിക്കു പുറമേ ബാബുരാജ്, യാമിസോന, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻ മുരുകൻ സമ്പത്ത് റാം, ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം - രഞ്ജിൻ രാജ്

ഛായാഗ്രഹണം - ജാക്സൺ ജോൺസൺ.

എഡിറ്റിങ് - കപിൽ കൃഷ്ണ.

കലാസംവിധാനം - കുമാർ എടക്കര.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com