പഠാന്‍റെ ടിക്കറ്റ് നിരക്ക് കുറച്ചു: എങ്കിൽ ചിത്രം ഒന്നുകൂടി കാണാമെന്ന് ഷാരൂഖ് ഖാൻ

ഫ്രീ പോപ്കോൺ കൂടി അറേഞ്ച് ചെയ്യാൻ കഴിയുമോ എന്ന് യഷ് രാജ് ഫിലിംസിനോട് ഷാരൂഖ് ട്വീറ്റിൽ ചോദിക്കുന്നുണ്ട്
പഠാന്‍റെ ടിക്കറ്റ് നിരക്ക് കുറച്ചു: എങ്കിൽ ചിത്രം ഒന്നുകൂടി കാണാമെന്ന് ഷാരൂഖ് ഖാൻ
Updated on

പത്താൻ സിനിമയ്ക്കു പ്രേക്ഷകർ നൽകിയ വമ്പൻ വിജയം ആഘോഷമാക്കുകയാണ് സിനിമയുടെ നിർമാതാക്കളും അണിയറ പ്രവർത്തകരും.ഇതിന്‍റെ ഭാഗമായി പത്താൻ സിനിമയുടെ ടിക്കറ്റ് നിരക്കിൽ ഒരു ദിവസത്തേക്കു കുറവു വരുത്തിയ വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.  എല്ലാ ടിക്കറ്റുകളും 110 രൂപയ്ക്കു ലഭിക്കുമെന്നതായിരുന്നു യഷ് രാജ് ഫിലിംസിന്‍റെ വാഗ്ദാനം. ഈ വാർത്ത ഷെയർ ചെയ്ത ആരാധകനോട് പ്രതികരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.

ടിക്കറ്റ് നിരക്ക് കുറച്ചെങ്കിൽ പത്താൻ ഒന്നുകൂടി കണ്ടേക്കാം എന്നാണു ഷാരൂഖിന്‍റെ പ്രതികരണം. ഫ്രീ പോപ്കോൺ കൂടി അറേഞ്ച് ചെയ്യാൻ കഴിയുമോ എന്ന് യഷ് രാജ് ഫിലിംസിനോട് ഷാരൂഖ് ട്വീറ്റിൽ ചോദിക്കുന്നുണ്ട്. പത്താന്‍റെ റിലീസിനോടനുബന്ധിച്ച് ആസ്ക്ക് എസ്ആർകെ സെഷൻ തുടങ്ങിയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കു ഷാരൂഖ് ഖാൻ സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നൽകുന്ന സെഷനാണിത്.

വൻ പ്രേക്ഷക സ്വീകാര്യത നേടിയതോടെ  ഷാരൂഖ് നായകനായ പത്താൻ ആയിരം കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. യഷ് രാജ് ഫിലിംസിന്‍റെ കണക്കുപ്രകാരം ആഗോളതലത്തിൽ 970 കോടി ചിത്രം  നേടിക്കഴിഞ്ഞു. ദീപിക പദുക്കോൺ നായികയും ജോൺ എബ്രഹാം പ്രതിനായകനുമാകുന്ന ചിത്രം ആക്ഷൻ സ്പൈ ത്രില്ലറായിട്ടാണ് ഒരുങ്ങിയിരിക്കുന്നത്. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com