പിവിആര്‍ ഐനോക്സ് തിയെറ്ററുകളിൽ ഇനി കോമഡി ഷോയും

ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്.
ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്  | Stand up comedy in PVR Inox

പിവിആര്‍ ഐനോക്സ് തിയെറ്ററുകളിൽ ഇനി കോമഡി ഷോയും

Representative imae

Updated on

കൊച്ചി: പിവിആര്‍ ഐനോക്‌സ് സംസ്ഥാനത്തെ സിനിമ തിയെറ്ററുകളിൽ കോമഡി ഷോകൾ സംഘടിപ്പിക്കുന്നു. ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്.

പിവിആര്‍ ലുലുവില്‍ സ്‌ട്രൈറ്റ് ഔട്ടാ കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ അവതരിപ്പിച്ചു. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയല്‍, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. കോമഡി ലോഞ്ചുമായി ചേർന്നാണ് പുതിയ സംരംഭം.

ഈ മാസം 21ന് തൃശൂർ ശോഭ സിറ്റി മാളിലെ ഐനോക്സിൽ വിഷ്ണു പൈ ക്രൗഡ് വര്‍ക്ക് ഷോ അവതരിപ്പിക്കും. മലയാളിയായ വിഷ്ണു പൈ ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിനെത്തുടർന്ന് 28നു പിവിആർ ലുലുവിൽ കൊച്ചി ഓപ്പൺ മൈക്ക് അരങ്ങേറും. മുഖ്യധാരാ വേദികളിൽ ലൈവ് കോമഡി ഷോകൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതിലൂടെ കേരളത്തിൽ വളർന്നു വരുന്ന സ്റ്റാൻഡ് അപ്പ് കോമഡി കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് പിവിആർ ഐനോക്‌സും കോമഡി ലോഞ്ചും ലക്ഷ്യമിടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com