'കിംഗ് ഓഫ് കൊത്ത' വിശേഷങ്ങളുമായി താരങ്ങൾ

ദുൽക്കർ സൽമാന്‍റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഓണത്തിനു റിലീസ് ചെയ്യും
'കിംഗ് ഓഫ് കൊത്ത' വിശേഷങ്ങളുമായി താരങ്ങൾ
Updated on

ദുൽക്കർ സൽമാന്‍റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഓണത്തിനു റിലീസ് ചെയ്യാനിരിക്കുന്ന കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആവേശകരമായ വിശദാശങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷമ്മി തിലകനും ഗോകുൽ സുരേഷും.

ചിത്രത്തിൽ ദുൽക്കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ അച്ഛൻ കൊത്ത രവി എന്ന കഥാപാത്രമായാണ് താൻ എത്തുന്നതെന്ന് ഷമ്മി തിലകൻ വെളിപ്പെടുത്തി. കൊത്ത രവിയുടെ ഭാഗങ്ങൾ രാമേശ്വരം, കാരക്കുടി എന്നിവിടങ്ങളിലെ മനോഹരമായ സ്ഥലങ്ങളിലാണ് പ്രധാനമായും ചിത്രീകരിച്ചിട്ടുള്ളത്.

ആഖ്യാനം വിവിധ കാലഘട്ടങ്ങളിൽ വ്യാപിക്കുന്നുവെന്നും ഷമ്മി. താൻ രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ സിനിമയിലെത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൻ ചിത്രത്തിന്‍റെ പ്രമേയം സസ്പെൻസായി നിലനിൽക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ജോഷിയുമായി അഭിലാഷ് ജോഷിയെ താരതമ്യം ചെയ്യുന്നത് അനാവശ്യമാണെന്നും, അഭിലാഷിന്‍റെ മേക്കിങ് രീതി മറ്റൊരു ലെവലാണെന്നും ഷമ്മി തിലകൻ സാക്ഷ്യപ്പെടുത്തുന്നു.

കിംഗ് ഓഫ് കൊത്തയിൽ അഭിനയിക്കുന്ന ഗോകുൽ സുരേഷ് സിനിമയെക്കുറിച്ച് പങ്കുവച്ച അപ്ഡേറ്റ് പ്രകാരം, താൻ ഇതുവരെ അഭിനയിച്ച സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വ്യത്യസ്തമായ ക്യാരക്റ്റർ അപ്രോച്ചുള്ള ഒന്നാണ് കിം​ഗ് ഓഫ് കൊത്ത. വളരെ റിസ്ക് എടുത്തു ദുൽക്കർ ചെയ്ത ചിത്രമാണിതെന്നും ഗോകുൽ പറയുന്നു.

വൻ താരനിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളും ഇഴചേരുന്ന മാസ്സ് ചിത്രം ഹൈ ബജറ്റിൽ സീ സ്റ്റുഡിയോസും ദുൽക്കർ സൽമാന്‍റെ വേഫേറർ ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com