അമരൻ സിനിമയിൽ ഉപയോഗിച്ചത് വിദ്യാർഥിയുടെ നമ്പർ; 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥി

തന്‍റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്‍റേതായാണ് സിനിമയിൽ കാണിക്കുന്നതെന്ന് വിദ്യാർഥി.
Student's number used in Amaran movie: Student demands Rs 1.1 crore compensation
അമരൻ
Updated on

അമരൻ സിനിമ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ എൻജിനീയറിങ് വിദ്യാർഥി. തന്‍റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എൻജിനീയറിങ് വിദ്യാർഥി വി.വി. വാഗീശൻ നോട്ടീസ് അയച്ചത്. തന്‍റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്‍റേതായാണ് സിനിമയിൽ കാണിക്കുന്നത്.

സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് നിരവധി കോളുകളാണ് വരുന്നത്. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്‍റെ ആവശ്യം. തന്‍റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com