സുമതി വളവ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍, വാട്ടര്‍മാന്‍ ഫിലിംസിന്‍റെ ബാനറില്‍ മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്‍റെ നിര്‍മാണം
sumathi valavu ott release date announced

സുമതി വളവ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

Updated on

സുമതി വളവ് ഈ മാസം 26 മുതല്‍ സീ ഫൈവ് മലയാളത്തില്‍ സ്ട്രീം ചെയ്യുന്നു. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തിയെറ്ററിലെത്തി അന്‍പതു ദിവസങ്ങള്‍ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍, വാട്ടര്‍മാന്‍ ഫിലിംസിന്‍റെ ബാനറില്‍ മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്‍റെ നിര്‍മാണം.

ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസേഴ്സ്. കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിന്‍റെ എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍. മാളികപ്പുറത്തിന്‍റെ വമ്പന്‍ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുമതി വളവ്. മാളികപ്പുറം, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്‍റെ രചന നിര്‍വഹിച്ചത്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിന്‍ രാജ് സുമതി വളവിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ശ്രീ ഗോകുലം മൂവീസിന്‍റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്‍റെ കേരളത്തിലെ വിതരണം നിര്‍വഹിച്ചത്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു., ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശങ്കര്‍ പി.വി. ഛായാഗ്രഹണം നിര്‍വഹിച്ച സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ ബിനു ജി. നായര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു, വിഎഫ്എക്‌സ് : ഐഡന്‍റ് വിഎഫ്എക്‌സ് ലാബ്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍റ് : പ്രതീഷ് ശേഖര്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com