
സണ്ണി ഡിയോൾ
രൺബീർ കപൂർ രാമനവും സായ് പല്ലവി സീതയുമാകുന്ന രാമായണം സിനിമയിൽ ഹനുമാന് 15 മിനിറ്റ് മാത്രമാണ് സ്ക്രീൻ ടൈം എന്ന സൂചന. സണ്ണി ഡിയോളാണ് ഹനുമാന്‍റെ വേഷത്തിൽ അഭിനയിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗത്തിലായിരിക്കും ഹനുമാന്‍റെ റോൾ കൂടുതൽ പ്രധാനമാകുക എന്നാണ് റിപ്പോർട്ടുകൾ.
യഷ് അവതരിപ്പിക്കുന്ന രാവണൻ സീതയെ തട്ടിക്കൊണ്ടു പോയ ശേഷം, രാമലക്ഷ്മണൻമാരെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഹനുമാൻ എത്തുന്നിടത്ത് സിനിമയുടെ ആദ്യഭാഗം പൂർത്തിയാകുമെന്നാണ് വിവരം. അതിനാലാണ് സണ്ണി ഡിയോളിന്‍റെ ഹനുമാൻ വേഷം പരിമിതമാകുന്നത്.
2027ലെ ദീപാവലിക്ക് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന രണ്ടാം ഭാഗത്തിലാണ് രാമ-രാവണ യുദ്ധം അടക്കം കൂടുതൽ ആക്ഷൻ രംഗങ്ങൾ വരുന്നത്. ഹനുമാന് ഇതിൽ മുഴുനീള വേഷവുമുണ്ടാകും.