

സണ്ണി ഡിയോൾ, എം. പദ്മകുമാർ.
AI generated summary, newsroom reviewed
സണ്ണി ഡിയോളിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം സൂര്യാ- അന്ത് സേ ആരംഭ് തക് റിലീസ് മാറ്റിവച്ചു. ജോജു ജോസഫ് നായകനായി അഭിനയിച്ച ജോസഫ് എന്ന മലയാളം ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണിത്. ഈ നവംബർ ഇരുപതിനാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസം കാരണമാണ് റിലീസ് മാറ്റിയതെന്നും, സർട്ടിഫിക്കറ്റ് കിട്ടുന്നതിനനുസരിച്ച് തീയതി പ്രഖ്യാപിക്കുമെന്നും നിർമാതാക്കളായ എം.എം. മൂവീസ് അറിയിച്ചു.
ഇതിനിടെ ചിത്രം സ്വകാര്യ ആശുപത്രികൾക്കും ഡോക്റ്റർമാരുടെ സേവനത്തിനും അപകീർത്തികരമാണെന്നാരോപിച്ച് ഏതാനും ഡോക്റ്റർമാർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ ഹർജി കോടതി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. മറ്റൊരു ബെഞ്ചിൽ സമാനമായ ഹർജി നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
അതേസമയം, ചിത്രം ആതുര സേവന രംഗത്തിനോ ആരോഗ്യ പ്രവർത്തകരുടെ മഹത്തായ സേവനങ്ങൾക്കോ എതിരല്ലെന്നും സമൂഹത്തിലെ മറ്റേതൊരു രംഗത്തുമുള്ളതു പോലെ ആരോഗ്യ രംഗത്തും പ്രവർത്തിക്കുന്ന ചില അനാശാസ്യ പ്രവണതകളെ എതിർക്കുക എന്നതു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നും സംവിധായകൻ എം.പത്മകുമാർ ഒരു പ്രസ്താവനയിൽ അറിയിക്കുകയും ചെയ്തു.
AI generated summary, newsroom reviewed