ഇന്ത‍്യയിൽ 72 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ സ്വന്തമാക്കി സണ്ണി ലിയോണി; സന്തോഷം പങ്കുവച്ച് താരം

ജീപ്പ് റാംഗ്ലർ റൂബിക്കോൺ എസ്‌യുവിയാണ് യുഎസിലെ ടെക്സാസിൽ വച്ച് നടി വാങ്ങിയത്
sunny leone buy jeep Wrangler Rubicon

സണ്ണി ലിയോണി

Updated on: 

ഇന്ത‍്യയിൽ 72.30 ലക്ഷം എക്സ് ഷോറൂം വിലവരുന്ന ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡ് നടി സണ്ണി ലിയോണി. ജീപ്പ് റാംഗ്ലർ റൂബിക്കോൺ എസ്‌യുവിയാണ് യുഎസിലെ ടെക്സാസിൽ വച്ച് നടി വാങ്ങിയത്. മൈ ബീസ്റ്റ് എന്ന അടിക്കുറിപ്പോടെ നടി തന്നെയാണ് ഇക്കാര‍്യം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

ഓഫ് റോഡ് ചെയ്യാൻ പറ്റിയ എസ്‌യുവിയായതിനാലാണ് ഈ വാഹനം തന്നെ തെരഞ്ഞെടുത്തതെന്ന് നടി വ‍്യക്തമാക്കി. 2.0ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനുള്ള വാഹനത്തിന് 270 എച്ച്പി കരുത്തും 400എൻഎം ടോർക്കുമുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമാണ് വാഹനത്തിനുള്ളത്.

വെള്ളനിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നതെങ്കിലും ഗ്രാനൈറ്റ് ക്രിസ്റ്റൽ, ബ്ലൂ പേൾ എന്നിങ്ങനെ വിവിധ നിറങ്ങളിൽ‌ വാഹനം യുഎസിൽ ലഭ‍്യമാണ്. ഇന്ത‍്യയിൽ ലഭ‍്യമല്ലാത്ത ഫോർ ഡോർ പതിപ്പാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ വാഹനം കൂടാതെ മസെരാട്ടി ക്വാട്രോപോർട്ടെ, ബിഎംഡബ‍്യു 7 സീരിയസ്, ഓഡി എ5 അടക്കം മറ്റനിരവധി ആഡംബര വാഹനങ്ങൾ സണ്ണി ലിയോണി നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അതിന്‍റെ കൂടെയാണ് പുതിയ വാഹനം താരം വാങ്ങിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ, സഞ്ജയ് മിശ്ര, കരൺ കുന്ദ്ര എന്നിവർക്കും ഈ വാഹനമുണ്ട്.

logo
Metro Vaartha
www.metrovaartha.com